വർക്കല: വെളിച്ചമില്ലാത്തതും ശൗചാലയങ്ങൾ അടച്ചുപൂട്ടിയതും വെട്ടൂർ അരിവാളം ബീച്ച് പാർക്കിന് തിരിച്ചടിയാവുന്ന ു. ദിവസേന നൂറുകണക്കിന് ആഭ്യന്തര സഞ്ചാരികൾ എത്തുന്ന ബീച്ചും പാർക്കും അധികൃതർ കൈയൊഴിഞ്ഞ നിലയിലാണ്. കോടികൾ ചെലവിട്ട് കഴിഞ്ഞ സർക്കാർ മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വെട്ടൂരിൽ സ്ഥാപിച്ച വലിയ വികസന പദ്ധതിയാണ് നാമാവശേഷമാകുന്നത്. കടൽത്തീരത്ത് നിർമിച്ച പാർക്കും സ്ഥാപിച്ച ലൈറ്റ് സംവിധാനവും അനാഥമാകുകയാണ്. ലൈറ്റുകൾ ഏറെക്കാലമായി പ്രകാശിപ്പിക്കുന്നില്ല. ശൗചാലയങ്ങൾ അടച്ചുപൂട്ടിയിട്ടിരിക്കുന്നു. ഇതിനെ തുടർന്ന് ഇവിടെയെത്തുന്നവർ നിരാശയിലാണ്. ഉഷ്ണ കാലമായതിനാൽ വൈകുന്നേരങ്ങളിൾ നിരവധിയാളുകളാണ് ബീച്ചിലേക്കും പാർക്കിലേക്കും എത്തുന്നത്. പക്ഷേ, ലൈറ്റുകൾ കത്താത്തതിനാൽ സന്ധ്യയായാൽ പ്രദേശമാകെ ഇരുട്ടിൽ മുങ്ങും. അതേസമയം ലൈഫ് ഗാർഡുകളുടെ സേവനം ലഭ്യമാക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതരും ജനപ്രതിനിധികളും നടപടി സ്വീകരിക്കുന്നില്ല. അരിവാളം ബീച്ച് പാർക്കിനെ നശിപ്പിക്കാനുള്ള അധികൃതരുടെ നടപടിക്കെതിരെ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് മൽസ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ അഹദ് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.