വധശ്രമക്കേസിലെ പ്രതി രണ്ടരവർഷത്തിനുശേഷം പിടിയിൽ

തിരുവനന്തപുരം: വഴിയോര കച്ചവടക്കാരനെ വെട്ടിെക്കാലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി രണ്ടരവർഷത്തിനുശേഷം പിടിയിൽ. വെഞ്ഞാറമൂട് കരിവിള കോട്ടുകുന്നം സ്വദേശി ജിഷ്ണു ബൈജുവിനെയാണ് (23) യു.എ.ഇയിൽനിന്ന് ഇൻറർപോളിൻെറ സഹായത്തോടെ പിടികൂടിയത്. 2016 ഡിസംബർ 24നാണ് സംഭവം. വഴിയോരകച്ചവടക്കാരനായ അമൽരാജിനെ ഗുണ്ടാപിരിവ് നൽകാത്തതിലുള്ള വിരോധംമൂലം വീട്ടിൽ കയറി ജിഷ്ണുവും സംഘവും വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. വീട്ടുപകരണങ്ങൾ അടിച്ചുതകർക്കുകയും പുറത്തുകിടന്നിരുന്ന കാർ തകർക്കുകയും ചെയ്തു. സംഭവത്തിൽ മറ്റ് പ്രതികളെ അടുത്ത ദിവസങ്ങളിൽ പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ ഡിസംബർ 26ന് ജിഷ്ണു യു.എ.ഇയിലേക്ക് കടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും റെഡ് അലർട്ട് നോട്ടീസും ഇൻറർപോൾ പുറപ്പെടുവിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ പിടികൂടിയത്. ഇൻറർപോൾ കേരള പൊലീസിന് വിവരം നൽകിയതിൻെറ അടിസ്ഥാനത്തിൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ. അനിൽകുമാർ, വെഞ്ഞാറമൂട് ഇൻസ്പെക്ടർ എസ്. ജയകുമാർ, തിരുവനന്തപുരം സിറ്റി പൊലീസിലെ സി.പി.ഒ മണികണ്ഠൻ എന്നിവർ ഇന്ത്യൻ വിദേശകാര്യവകുപ്പിൻെറ സഹായത്തോടെ യു.എ.ഇയിലെത്തി ജിഷ്ണുവിനെ കസ്റ്റഡിയിൽ വാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.