ശശി തരൂരിനെതിരെ പ്രതിഷേധം തിരുവനന്തപുരം: മത്സ്യം തനിക്ക് ഒാക്കാനമുണ്ടാക്കുന്നതാെണന്ന ശശി തരൂർ എം.പിയുടെ ട്വ ിറ്റർ പരാമർശനത്തിനെതിരെ മത്സ്യത്തൊഴിലാളി യൂനിയൻ സി.െഎ.ടി.യുവിൻെറയും മത്സ്യഅനുബന്ധ തൊഴിലാളി യൂനിയൻ സി.െഎ.ടി.യുവിൻെറയും സംയുക്താഭിമുഖ്യത്തിൽ പാളയം മത്സ്യമാർക്കറ്റിന് മുന്നിൽ ധർണ നടത്തി. താൻ ഒരു ഉയർന്ന ജാതിക്കാരനും തികഞ്ഞ സസ്യഭുക്കുമാണെന്ന് ഉയർന്ന ജാതിക്കാരെ ബോധ്യപ്പെടുത്താനാണ് ശശി തരൂരിൻെറ ഇൗ നീക്കമെന്ന് നേതാക്കൾ പറഞ്ഞു. അപകടകരവും ദുഷ്കരവുമായ പണിയെടുത്ത് സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിനും ഭക്ഷമെത്തിക്കാൻ പാടുപെടുന്ന മത്സ്യത്തൊഴിലാളികളുടെയും മത്സ്യവിതരണക്കാരുടെയും വില തിരിച്ചറിയാൻ ശശി തരൂരിന് കഴിയാതെപോയി. കേവലം വോട്ടിനുവേണ്ടി ജനങ്ങളെ തമ്മിൽ വേർതിരിച്ച് കാണുന്ന ശശി തരൂരിൻെറ പ്രസ്താവന നിരുത്തരവാദപരവും നികൃഷ്ടവുമാണ്. പാളയം മാർക്കറ്റിന് മുന്നിൽ നടന്ന പ്രതിഷേധധർണ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. മത്സ്യ-അനുബന്ധ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പുല്ലുവിള സ്റ്റാൻലി അധ്യക്ഷനായി. ഇ. കെന്നഡി സ്വാഗതവും ഷാജഹാൻ വെട്ടുംപുറം നന്ദിയും പറഞ്ഞു. ഷീലാ റൊസാരിയോ, ആേൻറാ സുരേഷ്, എ.എം. ഇക്ബാൽ, ബാബു ജെയിംസ്, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.