അപകടാവസ്ഥയിലായ ആൽമരം മുറിച്ചുനീക്കുന്നു

ചിറയിൻകീഴ്: അപകടാവസ്ഥയിലായ ആൽമരം മുറിച്ചുനീക്കുന്നു. ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ 80 വർഷമായി നിൽക്കുന്ന ആൽമരത്തി ൻെറ വേരുകൾ തൊട്ടടുത്ത കെട്ടിടങ്ങളുടെ അടിത്തറ ഇളക്കുന്നതിനാലും മരം ചരിഞ്ഞ് അപകടഭീഷണി ഉയർത്തുന്നതിനാലുമാണ് മുറിച്ചുമാറ്റുന്നത്. അര കിലോമീറ്ററോളമുള്ള കെട്ടിടങ്ങളുടെ അടിത്തറകൾ വിണ്ടിളകുന്നതായി കണ്ടു. വീടിൻെറ അടിത്തറ ഇളകുന്നത് ശ്രദ്ധയിൽപെട്ട ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ശാന്തമ്മ റെയിൽവേയിൽ നിരന്തരമായി പരാതികൾ നൽകിയെങ്കിലും മരം മുറിച്ചുമാറ്റാൻ റെയിൽവേ തയാറായില്ല. വീട് ഭാഗികമായി ഇളകിമാറാവുന്ന അവസ്ഥ വന്നപ്പോൾ സ്വന്തം ചെലവിൽ മരം മുറിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേയിൽ പരാതി നൽകി. തുടർന്ന് റെയിൽവേ അനുവാദം നൽകുകയായിരുന്നു. പതിനഞ്ച് മരംവെട്ടുകാർ മൂന്നുദിവസം നിന്നാണ് മരം മുറിച്ചുമാറ്റുന്നത്. ആദ്യദിനം തന്നെ ഏതുനിമിഷവും ഒടിഞ്ഞുവീഴാമെന്ന സ്ഥിതിയിൽ നിൽക്കുന്ന ശാഖകൾ മുറിച്ചുനീക്കി. നൂറുകണക്കിന് എലികൾ മരത്തിൻെറ വേരിനുള്ളിൽ താമസിക്കുന്നതിനാൽ മരം ഒരു വശം ചരിഞ്ഞാണ് നിൽക്കുന്നത്. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.