പുരാവസ്തു വകുപ്പിന് 1.96 കോടിയും മാർഗിക്ക് 40 ലക്ഷവും അനുവദിച്ചു

തിരുവനന്തപുരം: . പുരാവസ്തുവകുപ്പ് ആറ് പദ്ധതികളാണ് സർക്കാറിന് സമർപ്പിച്ചത്. തൃപ്പൂണിത്തുറ ഹിൽപാലസ് മ്യൂസിയത് തിലെ വിളമ്പുപുര, ഊട്ടുപുര തുടങ്ങിയവയുടെ സംരക്ഷണത്തിന് 65 ലക്ഷം രൂപ ചെലവഴിക്കും. പുരാവസ്തു വകുപ്പിലെ നാണയങ്ങളുടെ ഡിജിറ്റലൈസേഷൻ ആയി 20.18 ലക്ഷവും മ്യൂസിയം ഗൈഡ് സർവിസ് പ്രോജക്ടിന് 54.27 ലക്ഷവും മ്യൂസിയം വികസനത്തിന് 24.69 ലക്ഷവും നീക്കിവെക്കും. പ്രാദേശികമായി ലബോറട്ടറി സംരക്ഷണത്തിന് ഏഴു ലക്ഷവും കലകളുടെ സംരക്ഷണത്തിന് 25 ലക്ഷവും ഉൾപ്പെടെ 1.96 കോടിയാണ് പുരാവസ്തുവകുപ്പിന് നൽകുന്നത്. ജനുവരി 24ന് നടന്ന പ്ലാൻ പ്രിപ്പറേഷൻ ഗ്രൂപ് യോഗത്തിൽ ആറ് പദ്ധതികൾക്കും അംഗീകാരം നൽകി. മൃഗശാലവകുപ്പിന് 74.87 ലക്ഷവും അനുവദിച്ചു. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന മാർഗി കഥകളി കേന്ദ്രത്തിന് സാമ്പത്തിക വിഹിതമായി 40 ലക്ഷം രൂപ നൽകാനും ഉത്തരവായി. മാർഗി കേന്ദ്രം സെക്രട്ടറി തുക കൈപ്പറ്റി മൂന്നുമാസത്തിനകം അതിന് വിനിയോഗ സർട്ടിഫിക്കറ്റ് സർക്കാറിന് സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.