ഗുജറാത്തി​െൻറ രാഷ്​ട്രീയം ഇന്ത്യയിൽ ആവർത്തിക്കാൻ പാടില്ല -വയലാർ രവി

ഗുജറാത്തിൻെറ രാഷ്ട്രീയം ഇന്ത്യയിൽ ആവർത്തിക്കാൻ പാടില്ല -വയലാർ രവി കിളിമാനൂർ: മതന്യൂനപക്ഷങ്ങൾക്ക് ഗുജറാത്തിൽ നേരിടേണ്ടിവന്ന അവസ്ഥ ഇന്ത്യയിൽ ഇനിയൊരിക്കലും ആവർത്തിക്കാൻ പാടില്ലെന്ന് വയലാർ രവി. യു.ഡി.എഫ് ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ കിളിമാനൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആര് ഭരിക്കണം എന്നാണ് ഇന്ന് ചർച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയം. ജനാധിപത്യത്തെ തകർക്കുന്ന ശക്തികൾക്ക് വീണ്ടും കടന്നുവരാനുള്ള അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ജയകുമാർ അധ്യക്ഷതവഹിച്ചു. ജോണി നെല്ലൂർ, വർക്കല കഹാർ, തലേക്കുന്നിൽ ബഷീർ, അടൂർ പ്രകാശ്, വി.എസ്. അജിത്ത് കുമാർ, ശരത്ചന്ദ്ര പ്രസാദ്, എൻ. സുദർശൻ, പി. സൊണാൽജ്, അടയമൻ മുരളീധരൻ, അംബിരാജ്, തകരപ്പറമ്പ് നിസാർ, വി.വി. ഗിരി, എൻ.ആർ. ജോഷി, വക്കം സുകുമാരൻ, ഗംഗാധരതിലകൻ, എ. ഷിഹാബുദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.