തിരുവനന്തപുരം: രാജ്യത്തിൻെറ ഐക്യവും അഖണ്ഡതയും മതേതര മൂല്യങ്ങളും സംരക്ഷിക്കുന്നതിനും രാഷ്ട്രപാരമ്പര്യം കാത ്തുസൂക്ഷിക്കുന്നതിനും തെരഞ്ഞെടുപ്പിൽ മതേതര ജനാധിപത്യ കക്ഷികൾക്ക് ശക്തിപകരാൻ ശ്രമിക്കണമെന്ന് കേരള നദ്വത്തുൽ മുജാഹിദ്ദീൻ (കെ.എൻ.എം) സമ്മേളനം അഭിപ്രായപ്പെട്ടു. വർഗീയത പടർത്താനും വിഭാഗീയത സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു. കല്ലമ്പലത്ത് നടന്ന മുജാഹിദ് സമ്മേളനം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'മതം മനുഷ്യനന്മക്ക്' എന്ന പ്രമേയത്തിൽ മൗലവി ഷാക്കിർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് യഹിയ കല്ലമ്പലം, സെക്രട്ടറി അൽ അമീൻ ബീമാപള്ളി, നാസിം ആറ്റിങ്ങൽ, സജീർ കല്ലമ്പലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.