ശംഖുംമുഖം: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച 35 ലക്ഷം വില വരുന്ന സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ എ യര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവത്തിൽ മൂന്നുപേര്‍ പിടിയിലായി. ബുധനാഴ്ച പുലർച്ച ഷാര്‍ജയില്‍നിന്നെത്തിയ എയര്‍ അറേബ്യ എയര്‍ലൈന്‍സിൻെറ ജി 9440 നമ്പര്‍ വിമാനത്തിലെ യാത്രക്കാരായിരുന്ന രണ്ടുപേര്‍ 900 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം കട്ടിങ് ചെയിനുകളാക്കി ടാബിനുള്ളിലെ പി.സി ബോക്സില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. എമിേഗ്രഷന്‍ പരിശോധനകഴിഞ്ഞ് കസ്റ്റംസിൻെറ മെറ്റല്‍ ഡിറ്റക്റ്റര്‍ ഡോറിലൂടെ പുറത്തേക്കിറങ്ങി കണ്‍വേയര്‍ ബെല്‍റ്റില്‍നിന്ന് ലഗേജുകള്‍ എടുത്ത് പുറത്തേക്ക് കടക്കാന്‍ ശ്രമം നടത്തുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ലഗേജുകള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇവരില്‍നിന്ന് പിടികൂടിയ സ്വര്‍ണത്തിന് 30 ലക്ഷത്തോളം രൂപ വില വരും. എയര്‍അറേബ്യ വിമാനത്തിന് പിന്നാലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് എ.ഐ 968 വിമാനത്തിലെ യാത്രക്കാരനില്‍നിന്ന് 150 ഗ്രാം സ്വർണം പിടികൂടി. സ്വര്‍ണം ചെറിയ കഷണങ്ങളാക്കി മുറിച്ച് പീനട്ട് ബട്ടര്‍ ബോട്ടിലിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഇയാളിൽനിന്ന് പിടികൂടിയ സ്വര്‍ണത്തിൻെറ അളവ് കുറവാെണങ്കിലും സ്വര്‍ണം കടത്തിയ രീതി കസ്റ്റംസിെന ഞെട്ടിച്ചിരിക്കുകയാണ്. ഇയാളില്‍നിന്ന് പിടികൂടിയ സ്വര്‍ണത്തിന് അഞ്ച് ലക്ഷത്തോളം വിലവരും. എയര്‍കസ്റ്റംസ് ഇൻറലിജന്‍സ് ഡെപ്യൂട്ടി കമീഷണര്‍ കൃഷ്ണേന്ദു രാജ മിൻറ്യുവിൻെറ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ശ്രീകുമാര്‍, ബൈജു, ആന്‍സി, ഇന്‍സ്പെക്ടര്‍മാരായ ഷിബു, പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇതുവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് പിടികൂടിയത് 15 കോടിയിലധികം വില വരുന്ന 50 കിലോ സ്വര്‍ണമാണ്. ഇത് തിരുവനന്തപുരം വിമാനത്താവളില്‍ എയര്‍കസ്റ്റംസിൻെറ ചരിത്രനേട്ടമാണ്. കഴിഞ്ഞവര്‍ഷം മാത്രം നികുതിവെട്ടിപ്പിന് 90ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികള്‍ എത്തിക്കുമ്പോഴും പരിശോധനകള്‍ക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് കസ്റ്റംസ് പ്രവര്‍ത്തനങ്ങളെ വലയ്ക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.