തിരുവനന്തപുരം: ബാർട്ടൺഹിൽ കൊലപാതകക്കേസിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. ബാർട്ടൺഹിൽ സ്വദേശി അനിൽകുമാറിനെ വെട ്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജീവനെ സംഭവംനടന്ന് നാലുദിവസം പിന്നിട്ടിട്ടും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാളെ കണ്ടെത്താനായി 35 പേരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങളിൽനിന്ന് തന്നെ ലഭിക്കുന്ന വിവരം. സംഭവം നടന്ന ഞായറാഴ്ച തന്നെ ഇയാൾ ഒളിവിൽപോയതായാണ് വിവരം. ജീവനെ അന്വേഷിച്ച് പൊലീസ് ചോദ്യംചെയ്തവരിൽ ഭൂരിപക്ഷവും പൊലീസിനെ വട്ടംചുറ്റിക്കുന്ന തരത്തിലുള്ള മറുപടികൾ നൽകിയതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇഴയുകയാണ്. പ്രതി ഉടൻ പിടിയിലാകുമെന്ന സ്ഥിരംപല്ലവി ആവർത്തിക്കുകയാണ് പൊലീസ്. ദൃക്സാക്ഷികൾ ഉൾപ്പെടെയുള്ള കൊലപാതകക്കേസിലെ പ്രതിയെ ഒളിവിൽ പോകുന്നതിന് മുമ്പ് പിടിക്കാൻ കഴിയാത്തത് പൊലീസിൻെറ പിടിപ്പുകേടാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഞാറാഴ്ച രാത്രി 11നാണ് അനിൽകുമാറിനെ ജീവൻ തലയ്ക്കുവെട്ടി കൊലപ്പെടുത്തിയത്. ബാർട്ടൺഹില്ലിൽനിന്ന് േലാ കോളജിലേക്ക് പോകുന്ന വഴി പാർക്കിന് സമീപത്ത് െവച്ചായിരുന്നു ആക്രമണം. മാസങ്ങൾക്ക് മുമ്പ് ജീവൻെറ വീട് കയറി അനിൽ നടത്തിയ ആക്രമണത്തിൻെറ പ്രതികാരമായിരുന്നു കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.