ലഹരി വിമുക്തി-ബോധവത്​കരണ ശിൽപശാല

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പും നിംസ് മെഡിസിറ്റിയും സംയുക്തമായി ലഹരി വിമുക്തി -ബോധവത്കരണ ശിൽപശാല നി ംസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു. എക്സൈസ് കമീഷണർ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ അധ്യക്ഷതവഹിച്ചു. തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമീഷണർ മുഹമ്മദ് ഉബൈദ് ലഹരിവിരുദ്ധ പ്രതിജ്ഞ നൂറുൽ ഇസ്ലാം ഡ​െൻറൽ കോളജിലെയും നഴ്സിങ് കോളജിലെയും വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്തു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബു വിദ്യാർഥികളുമായി ചർച്ച നടത്തി. നിംസ് മെഡിസിറ്റി അഡ്മിനിസ്ട്രേറ്റിവ് കോഒാഡിനേറ്റർ ശിവകുമാർ, ജനറൽ മാനേജർ ഡോ. സജു, നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സനിൽ, വൈസ് പ്രിൻസിപ്പൽ ജോസ്ഫിൻ വീനിത എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.