ദ്വിദിന ശിൽപശാല

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസി​െൻറ ആഭിമുഖ്യത്തില്‍ പച്ചമരുന്നില്‍നിന്നും ഔഷധവ്യവസായത്തിലേക്കുള്ള പ്രയാണത്തെക്കുറിച്ച് ദ്വിദിന ശിൽപശാല സംഘടിപ്പിക്കും. പച്ചമരുന്നില്‍ നിന്നും മരുന്നുവ്യവസായത്തിലേക്കുള്ള മാറ്റം പ്രധാനവിഷയമാകുന്ന ശിൽപശാലയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ നടത്തുന്ന ശാസ്ത്ര ഗവേഷണങ്ങളുടെയും ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസി​െൻറ സമീപകാല നേട്ടങ്ങളുടെയും പോസ്റ്റര്‍ പ്രസേൻറഷനുകളും ഉണ്ടാകും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമെത്തുന്ന പ്രഗല്ഭ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളും നടക്കും. സെമിനാറി​െൻറ ഭാഗമായി ഫാര്‍മസി, മെഡിസിന്‍, സ്പോര്‍ട്സ്, ആര്‍ട്സ് ആൻഡ് കള്‍ചര്‍ എന്നീ വിഷയങ്ങളെ അധികരിച്ച് ക്വിസ് മത്സരവും ഉണ്ടായിരിക്കും. വെള്ളിയാഴ്ച രാവിലെ 10ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ ശിൽപശാല ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച നടക്കുന്ന സമാപനസമ്മേളനത്തില്‍ ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.