തിരുവനന്തപുരം: നഗരമേഖലയിലെ ദേശീയപാത ബൈപാസ് റോഡിെൻറ ഇരുവശങ്ങളിലുമുള്ള മാലിന്യം നീക്കംചെയ്യുന്നതിനായി നഗര സഭ ചൊവ്വാഴ്ച പ്രത്യേകശുചീകരണ പരിപാടി നടത്തും. കഴക്കൂട്ടം മുതൽ കോവളംവരെ ഭാഗത്താണ് ശുചീകരണം നടത്തുന്നത്. നഗരസഭയുടെ കഴക്കൂട്ടം, ആറ്റിപ്ര, കടകംപള്ളി, ബീച്ച്, ശ്രീകണ്ഠേശ്വരം, ഫോർട്ട്, പൂന്തുറ, തിരുവല്ലം, വിഴിഞ്ഞം ഹെത്ത് ഇൻസ്പെക്ടർ ഓഫിസുകൾ കേന്ദ്രീകരിച്ചാണ് ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. മേഖലയിലെ ശുചീകരണ തൊഴിലാളികൾക്കുപുറെമ മറ്റ് ഹെൽത്ത് സർക്കിളുകളിലെ തൊഴിലാളികെളയും ബൈപാസ് ശുചീകരണത്തിനായി നിയോഗിച്ചിട്ടുണ്ട്. സൂര്യാതപം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് ശുചീകരണപരിപാടിയുടെ സമയം രാവിലെ ആറുമുതൽ 11 വരെയായി ക്രമീകരിച്ചിട്ടുണ്ട്. ബൈപാസ് ശുചീകരണപരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള സന്നദ്ധപ്രവർത്തകർ 9496434492, 9496434449 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.