അടഞ്ഞുപോയ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ പുനഃസ്ഥാപിക്കണം -ശാസ്ത്രസാഹിത്യ പരിഷത്ത്

തിരുവനന്തപുരം: നഗരത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടഞ്ഞുപോയ സ്വാഭാവിക ജലനിര്‍ഗമന മാര്‍ഗങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാസമ്മേളനം ആവശ്യപ്പെട്ടു. മഴക്കാലങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടിനും ജലജന്യരോഗങ്ങള്‍ക്കും ഇത് കാരണമാകുമെന്നും സമ്മേളനം വിലയിരുത്തി. തണല്‍ ഡയറക്ടര്‍ കെ.എന്‍. ഷിബു മാലിന്യ സംസ്‌കരണത്തിലെ സാര്‍വദേശീയ അനുഭവങ്ങള്‍ എന്ന വിഷയാവതരണം നടത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് ടി.പി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ശുചീകരണത്തൊഴിലാളികളെ സമ്മേളനത്തില്‍ പ്രഫ. സി.പി. അരവിന്ദാക്ഷന്‍ ആദരിച്ചു. ടി. രാധാമണി, അഡ്വ. വി.കെ. നന്ദനന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.എസ്. ബാലകൃഷ്ണന്‍ സ്വാഗതവും ബി. കുമരേശന്‍ നന്ദിയും പറഞ്ഞു. വി. രാജന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി പി. പ്രദീപ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം.പി. അനില്‍കുമാര്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ബി. ബാലചന്ദ്രന്‍ ഒാഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ രാജ്യസഭാംഗം പ്രഫ. സി.പി. നാരായണന്‍, ജില്ല സെക്രട്ടറി എസ്. ജയകുമാര്‍, ഡോ. ഹരികുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സംഘടനാരേഖ എന്‍. അനില്‍ നാരായണർ അവതരിപ്പിച്ചു. അഡ്വ. വി.കെ. നന്ദനന്‍, ആര്‍. ജയചന്ദ്രന്‍, പി. ബാബു, ജി. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി. പ്രദീപ് (പ്രസി.), അഡ്വ. ഇന്ദുലേഖ (വൈസ് പ്രസി.), ആര്‍. ജയചന്ദ്രന്‍ (സെക്ര.), എം.എസ്. ബാലകൃഷ്ണന്‍ (ജോ. സെക്ര.), പി. ബാബു (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.