ജഡ്ജിയുടെ വീട്ടിൽനിന്ന്​ ബൈക്ക് മോഷ്​ടിച്ചു

കൊട്ടിയം: ഗേറ്റി​െൻറ പൂട്ട് തകർത്ത് . വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തുകടന്നെങ്കിലും ഒന്നും കൊണ്ടുപോകാനായില്ല. ആലപ്പുഴയിൽ ജഡ്ജിയായ മൈലക്കാട് ഞാണ്ടക്കുഴി ക്ഷേത്രത്തിന് സമീപം പണയിൽ വീട്ടിൽ ബദറുദ്ദീ​െൻറ വീട്ടിൽനിന്നാണ് ബൈക്ക് മോഷണം പോയത്. മുറികളിൽ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ലാപ്ടോപ്പും മറ്റും മുറിക്കുള്ളിലുണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. ജഡ്ജിയുടെ കുടുംബം രണ്ടുദിവസമായി സ്ഥലത്തില്ലായിരുന്നു. ചുവന്ന നിറത്തിലുള്ള ഹോണ്ട യൂനികോൺ ബൈക്കാണ് മോഷ്ടിച്ചത്. ശനിയാഴ്ച രാവിലെ ജഡ്ജിയുടെ സഹോദരൻ എത്തിയപ്പോഴാണ് വീടി​െൻറ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് ചാത്തന്നൂർ എസ്.ഐ സാജുവി​െൻറ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാഴാകുന്ന വെള്ളം മതി; നാട്ടുകാർക്ക് ദാഹം തീർക്കാൻ നൂറിലധികം പൊതുടാപ്പുകൾ വഴി വെള്ളം പാഴാവുന്നു കൊല്ലം: കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോൾ പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ വെള്ളം. കൊല്ലം കോർപറേഷനിൽ മാത്രം 7887 പൊതുടാപ്പുകൾ ഉണ്ടെന്നാണ് അധികൃതർ നൽകുന്ന കണക്ക്. ഇതിൽ നൂറിലധികം പൊതുടാപ്പുകൾ വഴി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നു. നഗരസഭ പ്രതിമാസം 20 ലക്ഷം രൂപയാണ് കുടിവെള്ള വിതരണത്തിനായി ജലഭവനിൽ അടയ്ക്കുന്നത്. ഇതിൽ എത്ര ലിറ്റർ ഉപയോഗിച്ചു, എത്ര ലിറ്റർ വെള്ളം പാഴായി എന്ന കൃത്യമായ കണക്കുകളൊന്നും അധികൃതർക്ക് നൽകാനാവുന്നില്ല. രാത്രി 12ഓടെ മുന്നറിയിപ്പില്ലാതെ പമ്പ് ഹൗസിൽനിന്ന് വെള്ളം പമ്പ് ചെയ്യുന്ന രീതി തുടരുന്നുണ്ട്. കരിക്കോട്, ചാത്തിനാംകുളം ഭാഗങ്ങളിലെല്ലാം പുലർച്ചവരെ റോഡ് നിറയെ വെള്ളം ഒഴുകിയ നിലയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. നഗരസഭയിൽ 55 ഡിവിഷനുകളിലും കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. അഞ്ച് ടാങ്കർ ലോറികളാണ് നഗരസഭക്കുള്ളത്. ഇതിൽ രണ്ടെണ്ണമാണ് ഉപയോഗിക്കുന്നത്. വലിയ ടാങ്കറുകളായതിനാൽ ചെറിയ ഇടവഴികളിലേക്ക് വെള്ളം എത്തിക്കാൻ കഴിയിെല്ലന്നും ഇതിനായി ചെറിയ വാഹനങ്ങൾ വാടക നിരക്കിൽ ഉടൻ ലഭ്യമാക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു. വാഹനങ്ങൾ എത്തുമ്പോൾ ഡിവിഷനുകളിലെ കുടിവെള്ള ക്ഷാമം ഒരു പരിധിവരെ കുറയ്ക്കാനാകുമെന്ന് ഡെപ്യൂട്ടി മേയർ വിജയഫ്രാൻസിസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.