ആര്‍.എം. പരമേശ്വരന്‍ ഐ.എന്‍.ടി.യു.സി അഖിലേന്ത്യ ഓര്‍ഗനൈസിങ്​ സെക്രട്ടറി

തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡൻറുമായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവ് ആര്‍.എം. പരമേശ്വരനെ ഐ.എന്‍.ടി.യു.സി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. റായ്പൂരില്‍ ചേര്‍ന്ന ഐ.എന്‍.ടി.യു.സി അഖിലേന്ത്യ കോണ്‍ഫറന്‍സിലാണ് തെരഞ്ഞെടുത്തത്. 30 വര്‍ഷത്തിലധികം എറണാകുളം-അങ്കമാലി-ആലുവ-പെരുമ്പാവൂര്‍ തുടങ്ങിയ വ്യവസായ മേഖലകളിലും മറ്റു തൊഴില്‍ മേഖലകളിലും ഉള്ള ബഹുഭൂരിപക്ഷം വ്യവസായ സ്ഥാപനങ്ങളുടെയും യൂനിയന്‍ നേതാവായിരുന്നു അദ്ദേഹം. ചാലക്കുടി റിഫ്രാക്ടറീസ് ലിമിറ്റഡി​െൻറ ചെയര്‍മാന്‍, മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ് മെംബര്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെംബര്‍, കെ.എസ്.ആര്‍.ടി.സി അഡ്വൈസറി ബോർഡ് മെംബര്‍, ടെലിഫോണ്‍ അഡ്വൈസറി ബോര്‍ഡ് മെംബര്‍ തുടങ്ങിയ വിവിധ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളില്‍ ഔദ്യോഗികമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.