സി.ഐയെ കാണാൻ അനുവദിച്ചില്ല, സ്​റ്റേഷനു മുന്നിൽ കിടന്ന്​ വയോധിക​െൻറ പ്രതിഷേധം

കടയ്ക്കൽ: സി.ഐയെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് പരാതിയുമായെത്തിയ വയോധികൻ പോലീസ് സ്റ്റേഷനു മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. ഇട്ടിവ ചുണ്ട ചെറുകുളം അബ്ദുൽ സലാമാണ് പ്രതിഷേധിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മകൻ റഷീദുമായുള്ള വഴക്കിനെ തുടർന്നാണ് അബ്ദുൽ സലാം പരാതിയുമായെത്തിയത്. രാവിലെ എട്ടോടെ എത്തിയ ഇയാൾ ഉച്ചവരെ കാത്തിരുന്നു. തിരക്ക് ഒഴിയുമ്പോൾ കാണാമെന്ന് പൊലീസുകാർ പലതവണ അറിയിച്ചെങ്കിലും അകത്തേക്ക്കടത്തിവിട്ടില്ലത്രേ. ഉച്ചകഴിഞ്ഞപ്പോൾ സി.ഐ പുറത്തേക്ക് പോവുകയും ചെയ്തു. ഇതിനെ തുടർന്നാണ് അബ്ദുൽ സലാം സ്റ്റേഷന് മുന്നിൽ നിലത്തു കിടന്ന് പ്രതിഷേധിച്ചത്. പൊലീസുകാർ ഒരു വിധത്തിൽ അനുനയിപ്പിച്ച് ഇയാളെ പറഞ്ഞയക്കുകയായിരുന്നു. മക​െൻറ ഉപദ്രവം കാരണം തനിക്ക് വീട്ടിൽ താമസിക്കാൻ കഴിയുന്നില്ലെന്നും ത​െൻറ പേരിലുള്ള വീട്ടിൽനിന്ന് മകനെയും ഭാര്യയെയും ഇറക്കിത്തരണമെന്നുമാണ് ഇയാളുടെ ആവശ്യം. എന്നാൽ, പല തവണ ഇതേ പരാതിയുമായി അബ്ദുൽ സലാം സ്റ്റേഷനിൽ എത്തിയിട്ടുണ്ടെന്നും മകനെ വിളിച്ചുവരുത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിട്ടുണ്ടെന്നും വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നും പൊലീസ് പറഞ്ഞു. വെട്ടിപ്പുഴ റോഡ് വീതികൂട്ടാൻ നടപടി ഇന്നു തുടങ്ങും പുനലൂർ: പട്ടണത്തിലെ വൺവേ ആയ വെട്ടിപ്പുഴ എം.എൽ. എ റോഡ് വീതി കൂട്ടാനുള്ള നടപടി ശനിയാഴ്ച ആരംഭിക്കും. റോഡിലേക്ക് തള്ളി നിൽക്കുന്ന സ്ഥാപനങ്ങളുടെയും മറ്റും ചില ഭാഗങ്ങൾ നീക്കം ചെയ്യും. ഉടമകളുടെ അനുമതിയോടെയാണ് നടപടികൾ നടത്തുന്നത്. പൊളിച്ചുനീക്കുന്ന ഭാഗം കാരാറുകാർതന്നെ വൃത്തിയാക്കി നൽകും. പൊളിച്ചു മാറ്റണ്ടവ വെള്ളിയാഴ്ച നഗരസഭ ചെയർമാൻ കെ. രാജശേഖരൻ, പുനലൂർ മധു എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മാർക്ക് ചെയ്തു തിട്ടപ്പെടുത്തി. വെട്ടിപ്പുഴയിൽനിന്ന് ചെമ്മന്തൂർ വരെയുള്ള പാതയാണ് നവീകരിച്ചു മോടിപിടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.