ബാലരാമപുരം: കടുത്തവേനലിൽ ദാഹജലത്തിനായി അലയുന്ന പറവകൾക്ക് ലോക ജലദിനത്തിൽ സ്കൂൾ മുറ്റത്ത് തണ്ണീർക്കുടം ഒരുക്ക ി. ബാലരാമപുരം ഗ്രീൻ ഡോം പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് സഹജീവി സ്നേഹത്തിെൻറ പുതിയ മാതൃക തീർത്തത്. തുടർച്ചയായി ഇത് രണ്ടാംവർഷമാണ് സ്കൂളിലെ വിദ്യാർഥികൾ തണ്ണീർക്കുടം ഒരുക്കുന്നത്. പദ്ധതി സ്കൂൾ ലീഡർ അഫ്സാന ഫാത്വിമ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ നസീർ ഗസാലി, അധ്യാപകരായ ശ്രീലക്ഷ്മി മന്മദൻ, വീണ ആർ.വി, രേഷ്മ എ.എം, സുരഭി, സുറുമി, അശ്വതി രാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.