​േകാ-ലീ-ബി ആരോപണം സി.പി.എമ്മി​െൻറ പൂഴിക്കടകന്‍ - മുല്ലപ്പള്ളി

തിരുവനന്തപുരം: യു.ഡി.എഫി​െൻറ മികച്ച സ്ഥാനാർഥികളെ കണ്ട് ഞെട്ടിപ്പോയ സി.പി.എം േകാ-ലീ-ബി ബന്ധം ആരോപിക്കുന്നത് തെര ഞ്ഞെടുപ്പില്‍ അടിയറവ് പറയുന്നതിനുമുമ്പ് നടത്തുന്ന അവസാനത്തെ പൂഴിക്കടകന്‍ അടവാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആര്‍.എസ്.എസുമായി ഒരു കാലത്തും നീക്കുപോക്കുണ്ടാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സി.പി.എം ആരോപണം ഉന്നയിക്കുന്ന അഞ്ച് സീറ്റിലും യു.ഡി.എഫ് വിജയം നേടുമെന്ന് ഇതോടെ ഉറപ്പായി. ഇടതി​െൻറ പരിഭ്രാന്തിയും മുന്‍കൂര്‍ ജാമ്യം തേടലുമാണ് ഈ പ്രസ്താവനയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ബി.ജെ.പി-സി.പി.എം ബന്ധത്തി​െൻറ ഏറ്റവും ഒടുവിലത്തെ തെളിവാണ് ലാവലിന്‍ കേസില്‍ കാണാനായത്. കേന്ദ്ര നിയന്ത്രണത്തിലുള്ള സി.ബി.ഐ 12 തവണയാണ് ലാവലിന്‍ കേസ് മാറ്റിെവച്ചത്. 1977േലത് പോലെ കേരളത്തില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റും ലഭിക്കിെല്ലന്ന് തിരിച്ചറിഞ്ഞ കോടിയേരിയും പിണറായിയും പിച്ചുംപേയും പറയുകയാണ്. ഗീബെല്‍സിനെപ്പോലെ കള്ളംപറയല്‍ കലയാക്കിയ സി.പി.എം എന്നും നുണ പ്രചരിപ്പിക്കുന്നതില്‍ വൈദഗ്ധ്യം കാട്ടിയിട്ടുണ്ട്. കേരളീയ പൊതുസമൂഹം ഇത് തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.