മന്ത്രി കെ.ടി. ജലീൽ ജംഇയ്യതുൽ ഉലമ നേതാക്കളെ സന്ദർശിച്ചു

കടയ്ക്കൽ: മന്ത്രി കെ.ടി. ജലീൽ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ നേതാക്കളെ സന്ദർശിച്ചു. കടയ്ക്കൽ മുക്കുന്നം മന്നാനിയ്യ ബനാത്ത് യതീംഖാനയിലാണ് ബുധനാഴ്ച വൈകീട്ട് മന്ത്രിയെത്തിയത്. സ്വകാര്യ വാഹനത്തിലെത്തിയ മന്ത്രിയെ ജംഇയ്യതുൽ ഉലമ നേതാക്കളായ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് യതീംഖാനയിലെ ഓഫിസ് മുറിയിൽ ജംഇയ്യതുൽ ഉലമ, ജമാഅത്ത് ഫെഡറേഷൻ, കെ.എം.വൈ.എഫ് സംഘടനാ നേതാക്കളുമായി ചർച്ച നടത്തി. യതീംഖാനയുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് വിലയിരുത്താനാണ് മന്ത്രി എത്തിയതെന്നും ലോക്സഭ തെരഞ്ഞെടുപ്പുമായി സന്ദർശനത്തിന് ബന്ധമില്ലെന്നും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ നേതാക്കൾ അറിയിച്ചു. Photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.