നെയ്യാറ്റിന്‍കര രൂപത എൽ.സി.വൈ.എം ഭാരവാഹികൾ

നെയ്യാറ്റിന്‍കര: ലത്തീന്‍ രൂപതയിലെ ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ്മ​െൻറിന് (എൽ.സി.വൈ.എം) പുതിയ സാരഥികളായി. ചുള്ളിമാനൂര്‍ ഫെറോനയിലെ പേരയം ഇടവകാംഗമായ ജോജി ടെന്നിസനാണ് പുതിയ പ്രസിഡൻറ്. ആര്യനാട് ഫെറോനയിലെ മനോജാണ് ജനറല്‍ സെക്രട്ടറി. അനുദാസാണ് ട്രഷറര്‍. സജിത, സതീഷ് എന്നിവരാണ് വൈസ് പ്രസിഡൻറുമാര്‍. ആദര്‍ശ്, സുബി, സോന എന്നിവരാണ് സെക്രട്ടറിമാര്‍. സ്റ്റേറ്റ് സിന്‍ഡിേക്കറ്റ് അംഗമായി അരുണ്‍ തോമസ്, സ്റ്റേറ്റ് സെനറ്റ് അംഗങ്ങളായി പ്രമോദ്, അനുരമ്യ എന്നിവരെയും തെരഞ്ഞെടുത്തു. രൂപതാ വാര്‍ഷിക സെനറ്റ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. രൂപത പാസ്റ്ററല്‍ മിനിസ്ട്രി ഡയറക്ടര്‍ ഡോ. നിക്സണ്‍ രാജ് ഉദ്ഘാടനം ചെയ്തു. അരുണ്‍ തോമസ് അധ്യക്ഷത വഹിച്ചു. രൂപത യൂവജന കമീഷന്‍ ഡയറക്ടര്‍ ഫാ. ബിനു ടി. മുഖ്യ സന്ദേശം നല്‍കി. ആനിമേറ്റര്‍ മോഹന്‍, സുബി നെടുമങ്ങാട്, കുരിശുമല പ്രമോദ്, അനീഷ്, അനുരമ്യ, സജിത, സരീഷ തുടങ്ങിയവര്‍ സംസാരിച്ചു. ഏപ്രില്‍ ഏഴിന് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് രൂപത നേതൃത്വം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.