'എെൻറ നഗരം സുന്ദരനഗരം'; കോർപറേഷൻ നേതൃത്വത്തിൽ തീരം ശുചീകരിച്ചു

തിരുവനന്തപുരം: കോർപറേഷ​െൻറ 'എ​െൻറ നഗരം സുന്ദര നഗരം'പദ്ധതിയുടെ ഭാഗമായി തീരശുചീകരണം നടത്തി. പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, വലിയതുറ, ഹാർബർ, വിഴിഞ്ഞം, കോട്ടപ്പുറം, വെള്ളാർ, വെട്ടുകാട്, ശംഖുംമുഖം, പള്ളിത്തുറ, പൗണ്ട്കടവ് എന്നീ വാർഡുകളിലാണ് തീരശുചീകരണം നടന്നത്. ശുചീകരണപ്രവർത്തനങ്ങളിൽ മേയർ വി.കെ. പ്രശാന്ത്, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, വാർഡ് കൗൺസിലർമാരായ ഷൈനി, നിസാബീവി, ബീമാപള്ളി റഷീദ്, വെട്ടുകാട് സോളമൻ, എൻ.എ. റഷീദ്, സെക്രട്ടറി എ.എസ്. ദീപ, ഹെൽത്ത് ഓഫിസർ ഡോ.എ. ശശികുമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഇന്ത്യൻ എയർഫോഴ്സ് ഗ്രൂപ് ക്യാപ്റ്റൻ സി.എസ്. ലാംബ, ശുചിത്വപരിപാലനസമിതി ഡയറക്ടർ എസ്. ധർമപാലൻ എന്നിവർ നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, കണ്ടിൻജൻറ് ജീവനക്കാർ, സന്നദ്ധപ്രവർത്തകർ, ഗ്രീൻ ആർമി വളൻറിയർമാർ, എ.ബി.എസ് കോളജിൽനിന്നുള്ള വിദ്യാർഥികൾ, എയർഫോഴ്സ്, പൊലീസ്, കേരള സോഷ്യൽമീഡിയാഫോറം എന്നിവർ പങ്കെടുത്തു. കോവളം േഗ്രാ ബീച്ച് ഭാഗത്ത് ശുചീകരണപ്രവർത്തനം നടത്തുന്നതിന് സ്കൂബാഡൈവിങ് വിദഗ്ധരും അണിചേർന്നു. വലിയവേളി, പൊഴിക്കര, സൗത്ത് തുമ്പ, വി.എസ്.എസ്.സി സൗത്ത്ഗേറ്റ്, പള്ളിത്തുറ, വെട്ടുകാട്, അപ്പൻപിള്ളകടവ്, വെട്ടുകാട്ചർച്ച്, ശംഖുംമുഖം, വലിയതുറ, ബീമാപള്ളി, പൂന്തുറ, വിഴിഞ്ഞം ഹാർബർ, കോട്ടപ്പുറം, വെള്ളാർ തുടങ്ങിയ പ്രദേശങ്ങളാണ് ശുചീകരിച്ചത്. ശുചീകരണപ്രവർത്തനത്തി​െൻറ ഭാഗമായി 10 ലോഡ് ജൈവമാലിന്യം നീക്കംചെയ്യുകയും അജൈവമാലിന്യ ഇനത്തിൽ 210 ചാക്ക് പ്ലാസ്റ്റിക് മാലിന്യം, 20 ചാക്ക്കുപ്പി, 15 ചാക്ക് പ്ലാസ്റ്റിക് ബോട്ടിലുകൾ, 14 ചാക്ക്ചെരിപ്പ് എന്നിവയും നീക്കം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.