p9 ലീഡ്​ അപ്​ഡേറ്റഡ്​

വിദേശ പേജിലെ വാർത്ത അപ്ഡേറ്റ് ചെയ്തതാണ്. നടുങ്ങി ബ്രൻറ​െൻറ ജന്മഗ്രാമം എന്ന തലക്കെട്ടിന് മുന്നിലുള്ള ഭാഗം മാറ്റിവെക്കണം ലക്ഷ്യമിട്ടത് പശ്ചിമേഷ്യയിലെയും ദക്ഷിണേഷ്യയിലെയും കുടിയേറ്റക്കാരെ ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിൽ രണ്ടു മുസ്ലിം പള്ളികളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 49 പേരെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയും വലതുപക്ഷ ഭീകരനുമായ ബ്രൻറൺ ടാറൻറിനെ (28) പൊലീസ് കോടതിയിൽ ഹാജരാക്കി. തടവുകാരുടെ വസ്ത്രമണിയിച്ച് കൈവിലങ്ങിട്ടാണ് ഇയാളെ കോടതിയിൽ എത്തിച്ചത്. കൊലക്കുറ്റം ചുമത്തിയതായി ജഡ്ജി അറിയിച്ചു. സുരക്ഷ കാരണങ്ങളാൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മാധ്യമപ്രവർത്തകരെ നോക്കിയ പ്രതി 'ഒാകെ' ചിഹ്നം കാണിച്ചു. തീവ്ര വംശീയവാദികളായ വെള്ളക്കാർ ആഗോള വ്യാപകമായി പ്രകടിപ്പിക്കുന്നതാണിത്. വിവിധതരം തോക്കുകളും നിരവധി വെടിയുണ്ടകളും ഇയാൾ ഉപയോഗിച്ചു. പ്രതി ജാമ്യാപേക്ഷ നൽകിയില്ല. തുടർന്ന് ജയിലിലേക്ക് മാറ്റി. കേസ് ഏപ്രിൽ 25ന് വീണ്ടും പരിഗണിക്കും. അതേസമയം, വെടിവെപ്പിന് പത്തുമിനിറ്റ് മുേമ്പ ഭീകരൻ ത​െൻറ കർമപദ്ധതികൾ പ്രധാനമന്ത്രിക്കും നിയമവിദഗ്ദർക്കും മാധ്യമപ്രവർത്തകർക്കും അയച്ചിരുന്നു. വെടിയേറ്റ രണ്ടും നാലും വയസ്സുള്ള കുട്ടികൾ അതി ഗുരുതരനിലയിൽ ഇവിടെയുണ്ട്. ഡോക്ടർമാർ ഉറക്കമൊഴിച്ചാണ് ചികിത്സ നൽകുന്നത്. തുർക്കി, ബംഗ്ലാദേശ്, ഇന്ത്യോനേഷ്യ, മലേഷ്യ , സൗദി അറബ്യേ, ജോർഡൻ,പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ആറുപേർ പാകിസ്താനികളാണ്. ക്രൈസ്റ്റ്ചർച്ചിലടക്കം പല ഭാഗത്തും ശനിയാഴ്ച കടകേമ്പാളങ്ങൾ അടഞ്ഞുകിടന്നു. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെട്ടു. പശ്ചിമേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയാണ് ഭീകരൻ ലക്ഷ്യമിട്ടതെന്ന് വ്യക്തമായിട്ടുണ്ട്. കുടിയേറ്റക്കാരോട് ശത്രുത പ്രകടിപ്പിക്കുന്ന തീവ്രവലതുപക്ഷ ദേശീയവാദിയാണ് പ്രതി. വെടിയേറ്റ 49 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ബംഗ്ലാദേശികളായ മൂന്നു പേർ കൊല്ലപ്പെട്ടതായും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബംഗ്ലാദേശി​െൻറ ഒാണററി കോൺസൽ ശഫീഖുറഹ്മാൻ പറഞ്ഞു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. രണ്ട് ജോർഡൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 48 പേരിൽ ഏഴു പേർ ആശുപത്രി വിട്ടതായി ക്രൈസ്റ്റ്ചർച്ച് ആശുപത്രി മേധാവി ഗ്രെഗള റോബർട്സൺ അറിയിച്ചു. ഗുരുതരനിലയിലായ നാലു വയസ്സുകാരിയടക്കം ചിലരെ ഒൗകുലാൻഡ് ആശുപത്രിലേക്ക് മാറ്റിയിട്ടുണ്ട്. കൊലയാളി ടാറൻറ് കുട്ടിക്കാലത്ത് താമസിച്ചിരുന്ന വീട്ടിലെത്തിയ ആസ്ട്രേലിയൻ പൊലീസ് വിവരങ്ങൾ ശേഖരിച്ചു. സിഡ്നിയുടെ വടക്കുഭാഗത്തെ ഗ്രാഫ്ടൗണിലാണ് ഇൗ വീട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.