തിരുവനന്തപുരം: മാർച്ച് രണ്ടുമുതൽ നാലുവരെ രണ്ട് നൈപുണ്യ വികസന പരിശീലന കോഴ്സുകൾ സായി എൽ.എൻ.സി.പി.ഇയിൽ സംഘടിപ്പിച ്ചു. കായികതാരങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കാനുള്ള കോഴ്സുകളാണ് ഇത് രണ്ടും. വിദ്യാർഥികൾക്കും പരിശീലകർക്കും അവരുടെ അറിവുകൾ കാലികമായി പരിഷ്കരിക്കാൻ ഉതകുന്ന കോഴ്സാണിത്. കാനഡയിൽ നിന്നുള്ള ഡോ. അനൂപ് അധികാരി കോഴ്സിന് നേതൃത്വം നൽകി. കായിക അധ്യാപകർ, പോഷകാഹാര വിദഗ്ധർ, ഗവേഷണ വിദ്യാർഥികൾ, എം.ഫിൽ വിദ്യാർഥികൾ, കായിക വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ വിദ്യാർഥികൾ അടങ്ങുന്ന 30പേർ രണ്ട് ബാച്ചുകളിലായി ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. ഈ രണ്ട് കോഴ്സുകളുടെ ഉദ്ഘാടനം എ.ഡി.ജി.പി എസ്. അനന്തകൃഷ്ണൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.