തിരുവനന്തപുരം: രണ്ടു ദിവസങ്ങളിലായി സിറ്റി പൊലീസ് നടത്തിയ കോമ്പിങ്ങ് ഓപറേഷനിൽ വാറൻറ് പ്രതികളും, മദ്യപിച്ച് വാഹനമോടിച്ചവരും മറ്റു നിയമ ലംഘനങ്ങളും നടത്തിയ എണ്ണൂറോളം പേർ പിടിയിൽ. കഴക്കൂട്ടം സ്റ്റേഷൻ പരിധിയിൽ മുമ്പ് നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട 16 വർഷത്തോളം ഒളിവിലായിരുന്ന ശ്രീകണ്ഠൻ എന്നയാളെയടക്കം കഴക്കൂട്ടം, നേമം, പൂന്തുറ, വട്ടിയൂർക്കാവ്, തുടങ്ങിയ നിരവധി സ്റ്റേഷനുകളിലായാണ് വാറൻറ് കേസ് പ്രതികൾ പിടിയിലായത്. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായവർ നിർബന്ധമായും ബോധവത്കരണ ക്ലാസിൽ പങ്കെടുത്താൽ മാത്രമേ വാഹനം തിരിച്ച് നൽകൂവെന്ന് കമീഷണർ പറഞ്ഞു. അല്ലാത്തപക്ഷം കോടതിയിൽ ഹാജരാക്കുമെന്നും ഇത്തരക്കാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ എസ്. സുരേന്ദ്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.