ചെല്ലമംഗലം ജനത

തിരുവനന്തപുരം: ാ െറസിഡൻസ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ 'ജലസംരക്ഷണം കാലഘട്ടത്തി‍​െൻറ ആവശ്യം, ജൈവകൃഷിയുടെ പ്രസ ക്തി' എന്നീ വിഷയങ്ങളിൽ സെമിനാറും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ശ്രീകാര്യം കൃഷി ഒാഫിസർ ലെയ ജോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ധർമരാജൻ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ബാബു വട്ടപ്പറമ്പിൽ ജനറൽ സെക്രട്ടറി പി.വി. ശശിധരൻപിള്ള, വൈസ് പ്രസിഡൻറുമാരായ ടി.എൻ. ഭാസ്കരൻ, ശകുന്തള ശിവാനന്ദൻ, രജിത, ട്രഷറർ എം. അംബിക എന്നിവർ സംസാരിച്ചു. ഫ്രാസ് തിരുവനന്തപുരം: ശ്രീകാര്യം മേഖലയിലെയും സമീപ പഞ്ചായത്തുകളിലെയും െറസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാസ്, കേരള സ്റ്റേറ്റ് എക്സ് സർവിസസ് ലീഗ്, അയിരൂപ്പാറ ബ്രാഞ്ച് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭീകരാക്രമണങ്ങളിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു. ശാന്തിസംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കേരള കലാമണ്ഡലം ഉപദേശകസമിതി അംഗം പ്രഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു. എക്സ്സർവിസ്സ് ലീഗ് അയിരൂപ്പാറ ബ്രാഞ്ച് പ്രസിഡൻറ് എസ്. പ്രഭാകരൻനായർ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.