തിരുവനന്തപുരം: കേന്ദ്ര സർവകലാശാലകളിലെ അവസരങ്ങൾ, പഠന മികവുകൾ എന്നിവ വിദ്യാർഥികളിലേക്കെത്തിക്കാനായി എസ്.എസ്.എ ഫ് ജില്ല കമ്മിറ്റി 'ഹൈസം' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികച്ച അവസരങ്ങളെ പരിചയപ്പെടുത്തിയും സംശയങ്ങൾ ദുരീകരിച്ചും ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല വിദ്യാർഥികളുമായി സംവദിച്ചു. ജില്ല വിസ്ഡം സെക്രട്ടറി ഇർഷാദ് അണ്ടൂർക്കോണം അധ്യക്ഷതവഹിച്ചു. നസഫി തങ്ങൾ ലക്ഷദ്വീപ്, അബ്ദുറഹീം ബീമാപള്ളി, മുഹമ്മദ് വിഴിഞ്ഞം തുടങ്ങിയവർ സംസാരിച്ചു. ഷിനാസ് വള്ളക്കടവ് സ്വാഗതവും നൗഫൽ സി.ആർ.പി.എഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.