കൊട്ടാരക്കര: പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സമ്പൂർണ ഇ-മെയിൽ ഗ്രാമം പദ്ധതിയുമായി നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂനിറ്റ്. സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തായ നെടുവത്തൂരിലെ മുഴുവൻ വീടുകളിലും ഇ-മെയിൽ വിലാസം തയാറാക്കി നൽകുന്ന ഇ-വിലാസം പദ്ധതിയാണിത്. ഒരു വർഷം കൊണ്ടാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ നെടുവത്തൂർ പ്രദേശത്തെ വീടുകൾ സന്ദർശിച്ചു. അംഗങ്ങൾക്ക് ഇ-മെയിൽ വിലാസത്തിെൻറ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തുകയും സൗജന്യമായി ഇ-മെയിൽ വിലാസം നിർമിച്ചുനൽകുകയും ചെയ്യുന്നു. ഇങ്ങനെ ശേഖരിക്കുന്ന ഇ-മെയിൽ വിലാസം ക്രോഡീകരിച്ച് ഇ-മെയിൽ ഡയറക്ടറി രൂപവത്കരിച്ച് വിവിധ സേവനങ്ങളുടെ അറിയിപ്പുകൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതിനായി നിലവിലുള്ള കുടുംബാംഗങ്ങളുടെ ഇ-മെയിൽ വിലാസം ശേഖരിക്കുകയും പഞ്ചായത്ത് കേന്ദ്രമാക്കി ക്യാമ്പുകളും ക്ലബ് നടത്തുന്നുണ്ട്. സ്കൂളിലെ രക്ഷാകർത്താക്കൾക്ക് മാസത്തിൽ രണ്ട് മണിക്കൂർ കമ്പ്യൂട്ടർ പരിശീലനവും ഇ-സേവന കേന്ദ്രവും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്നുവരുന്നു. പ്രഥമാധ്യാപിക സിന്ധു എസ്. നായർ, ലിറ്റിൽ കൈറ്റ് മാസ്റ്റർ ഷിനു വി. രാജ്, കൈറ്റ്മിസ്ട്രസ് ബിജി, കെ.എസ്. റസാനത്ത്, സൂരജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നിവേദനം നൽകി പത്തനാപുരം: ഫോട്ടോഗ്രഫി അനുബന്ധ മേഖലയിൽ നേരിടുന്ന തൊഴിൽപ്രശ്നങ്ങളും പരിരക്ഷയുമായും ബന്ധപ്പെട്ട് ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അേസാസിയേഷന്‍ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ നിവേദനം നൽകി. ജില്ല പ്രസിഡൻറ് സുഗതൻ ഗമനം, മേഖല പ്രസിഡൻറ് ഉമ്മൻ തോമസ്, ഉണ്ണി മഹിമ, സുബി ചേകം, പൊടിയൻ, ബാബു ഡാനിയേൽ, കുഞ്ഞുമോൻ, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.