ശംഖുംമുഖം: രണ്ട് വിമാനങ്ങളിലെത്തിയ മൂന്ന് യാത്രികരിൽനിന്ന് 300 ഗ്രാം തൂക്കം വരുന്ന സ്വർണ ബിസ്‌കറ്റുകൾ പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിെൻറ എയർ ഇൻറലിജൻസ് വിഭാഗമാണ് 15 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയത്. ഞായറാഴ്ച രാവിലെ ദുബൈയിൽനിന്ന് കൊളംബോയിലെത്തി അവിടെ നിന്ന് ശ്രീലങ്കൻ എയർവേസിെൻറ വിമാനത്തിലെത്തിയ തമിഴ്‌നാട് പുതുക്കോട്ട സ്വദേശികളായ ഷാഹുൽ ഹമീദ് (49), സെയ്യദ് മുഹമ്മദ് (52) എന്നിവരിൽനിന്നാണ് 200 ഗ്രാമിെൻറ സ്വർണബിസ്‌കറ്റുകൾ പിടിച്ചെടുത്തത്. പാദങ്ങളുടെ അടിയിൽ സെലോടേപ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു കടത്താൻ ശ്രമിച്ചത്. ഇവരുടെ നടത്തയിലും പെരുമാറ്റത്തിലും ഉണ്ടായ സംശയത്തെ തുടർന്ന് പരിശോധിക്കുകയായിരുന്നു. ഷാർജയിൽ നിന്ന് രാവിലെ 6.10 നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനും തലശ്ശേരി സ്വദേശിയുമായ റഷീദിെൻറ പക്കൽ നിന്ന് 100 ഗ്രാമിെൻറ സ്വർണം പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്തിയത്. 50 ഗ്രാം വീതം തൂക്കം വരുന്ന രണ്ട് ബിസ്‌കറ്റുകളാണ് കണ്ടെടുത്തത്. ഇവർക്കെതിരെ കസ്റ്റംസ് കേസെടുത്തു. തുടർന്ന്, ഇവരെ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.