തിരുവനന്തപുരം: കെട്ടിടനിർമാണ അനുമതി നൽകാൻ പുതുതായി നടപ്പാക്കിയ ഐ.ബി.പി.എം.എസ് സോഫ്റ്റ്‌വെയർ പണിമുടക്കിൽ. സാ േങ്കതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരാഴ്ചത്തേക്ക് സോഫ്റ്റ്വെയർ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ കെട്ടിട നിർമാണാനുമതികൾക്കായി അപേക്ഷ നൽകിയവർ കഴിഞ്ഞ കുേറ നാളുകളായി വലയുകയാണ്. കഴിഞ്ഞ ഒന്നരമാസത്തിനിടെ നഗരപരിധിയിലെ 372 അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. സർക്കാർ സോഫ്റ്റ്‌വെയറായ സങ്കേതം ഒഴിവാക്കി ഒക്ടോബർ ഒന്നുമുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഐ.ബി.പി.എം.എസ് ഉപയോഗിച്ചുതുടങ്ങിയത്. തുടക്കം മുതൽ പരാതിപ്രളയമായതോടെ കോർപറേഷൻ അധികൃതരും പരിഹാരം കാണാൻ നെട്ടോട്ടമോടുകയാണ്. ഇതിനിടെയാണ് സാങ്കേതിക കാരണങ്ങൾ ചുണ്ടിക്കാട്ടി ഒരാഴ്ചത്തേക്ക് സോഫ്റ്റ്‌വെയർ നിർത്തിവെച്ചത്. താൽക്കാലിക സർവറിൽ നിന്ന് വിവരങ്ങൾ സ്ഥിരം സർവറിലേക്ക് മാറ്റുന്നതിനാലാണ് ഒരാഴ്ച സോഫ്റ്റ്വെയർ പ്രവർത്തനം സ്തംഭിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ജനറൽ പെർമിറ്റുകൾ കുന്നുകൂടിക്കിടക്കുന്നതിനുപുറമേ സോഫ്റ്റ്‌വെയർ പണിമുടക്കുന്നതിനാൽ ഈ ആഴ്ച നഗരത്തിൽ ഏകദിന പെർമിറ്റും നൽകാൻ കഴിയില്ല. സംസ്ഥാനത്ത് ഉടനീളം ഇൗ സോഫ്റ്റ്വെയർ വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി ആദ്യഘട്ടത്തിലാണ് തലസ്ഥാനത്ത് നടപ്പാക്കിയത്. നാലുമാസം പിന്നിട്ടിട്ടും സോഫ്റ്റ്‌വെയർ കമ്പനി അധികൃതരുടെ സഹായത്തോടെയാണ് അപേക്ഷകൾ ഇപ്പോഴും പരിശോധിക്കുന്നത്. ആദ്യം ഒരുകമ്പനി പ്രതിനിധിയായിരുന്നു ഇതിനായി കോർപറേഷനിൽ ഉണ്ടായിരുന്നത്. എന്നാൽ, അപേക്ഷകൾ കുന്നുകൂടിയതോടെ മറ്റൊരു പ്രതിനിധികൂടി അപേക്ഷകൾ പരിശോധിക്കുന്നുണ്ട്. കെട്ടിടനിർമാണ അനുമതിക്കുള്ള അപേക്ഷകൾ നിയമാനുസൃതം പരിശോധിക്കേണ്ടതും അനുമതി നൽകുന്നതിൽ അന്തിമതീരുമാനമെടുക്കേണ്ടതും ഉദ്യോഗസ്ഥരാണ്. എന്നാൽ സോഫ്റ്റ്‌വെയറുമായി ഉദ്യോഗസ്ഥർ പരിചിതരായിട്ടില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.