ശാസ്ത്രസത്യങ്ങൾ തൊട്ടറിഞ്ഞ്​ പരീക്ഷണോത്സവം മോഡൽ സ്‌കൂളിൽ

തിരുവനന്തപുരം: ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് തൈക്കാട് ഗവ.മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച് ച ശാസ്ത്ര പരീക്ഷണോത്സവം ശ്രദ്ധേയമായി. പ്രഥമാധ്യാപകൻ ആർ.എസ്. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് നേരിട്ട് ശാസ്ത്ര പരീക്ഷണങ്ങൾ നടത്താനും ശാസ്ത്ര സത്യങ്ങൾ മനസ്സിലാക്കാനും അവസരം ലഭിച്ചു. ബലൂൺ ഇലാസ്തികത, ഖര-ദ്രവ വാതകങ്ങളിൽ താപം നൽകുമ്പോൾ ഉണ്ടാകുന്ന മാറ്റവുമായി ബന്ധപ്പെട്ട പരീക്ഷണം, ദ്രാവകങ്ങളിൽ മർദവുമായി ബന്ധപ്പെട്ട പരീക്ഷണം, ലഘുയന്ത്രങ്ങൾ പ്രവൃത്തി ഭാരം എങ്ങിനെ ലഘൂകരിക്കുന്നു എന്നതിനെക്കുറിച്ചുള്ള പരീക്ഷണം തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ നേരിട്ട് മനസ്സിലാക്കി. അധ്യാപകരായ അജിത്കുമാർ, സതീഷ്കുമാർ, നിർമല, കലാലക്ഷ്മി, ലളിതാംബിക, അച്ചാമ്മ, വൈശാഖൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.