തിരുവനന്തപുരം: മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട് അഭിഭാഷക സംഘടനയായ ജസ്റ്റിഷ്യ ചർച്ച സംഗമം സംഘടിപ്പിക്കും. ശന ിയാഴ്ച വൈകീട്ട് 3ന് മുസ്ലിം അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്യും. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. അസഫലി വിഷയം അവതരിപ്പിക്കും. എം. ത്വാഹ അധ്യക്ഷത വഹിക്കും. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അബ്ദുശുക്കൂർ അൽഖാസിമി, ടി.കെ. ഹുസൈൻ, വിഴിഞ്ഞം സഈദ് മുസ്ലിയാർ, അബ്ദുൽകരീം, എച്ച്. ഷഹീർ മൗലവി, സാജിദ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.