തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിനെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന 34 കോടി രൂപയുടെ വികസനപദ്ധതിക്ക് തുട ക്കമായി. ടൂറിസ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു. വേളിയിലും പരിസര പ്രദേശങ്ങളിലും വൻ വികസനസാധ്യത തുറക്കുന്ന പദ്ധതികൾക്കാണ് ടൂറിസം വകുപ്പ് തുടക്കംകുറിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺെവൻഷൻ സെൻറർ, മൾട്ടിപർപ്പസ് കോംപ്ലക്‌സ്, മിനിയേച്ചർ റെയിൽവേ, ഇക്കോപാർക്ക്, അർബൻ പാർക്ക് തുടങ്ങിയ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 125 കോടിയുടെ വികസനമാണ് കഴിഞ്ഞ 1000 ദിവസങ്ങൾക്കിടെ ടൂറിസം വകുപ്പ് കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു. വേളി ടൂറിസ്റ്റ് വില്ലേജിെൻറ മുഖച്ഛായതന്നെ മാറ്റി അന്താരാഷ്ട്രനിലവാരമുള്ള ടൂറിസം കേന്ദ്രമായി മാറ്റാനുള്ള മാസ്റ്റർപ്ലാനിെൻറ ഭാഗമായാണ് 34 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കംകുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വേളിയിലെ േഫ്ലാട്ടിങ് റെസ്റ്റോറിെൻറ നിർമാണം താമസമില്ലാതെ പൂർത്തിയാക്കാൻ കെ.ടി.ഡി.സിക്ക് മന്ത്രി നിർദേശം നൽകി. ടൂറിസ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. മേയർ വി.കെ. പ്രശാന്ത്, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ ആർ. രാഹുൽ, കൗൺസിലർ മേരി ലില്ലി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.