തിരുവനന്തപുരം: പ്രിയദർശിനി നഗർ വികസനസമിതിയുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിന് ചുറ്റും സംരക്ഷണവലയം സൃഷ്ടിച്ചു. 40 വർഷമായി പ്രിയദർശിനി നഗറിൽ സ്വീവേജ്ഫാമിനോട് ചേർന്ന് പുറമ്പോക്കിൽ താമസിക്കുന്ന നൂറോളം നിർധനകുടുംബങ്ങളെ പുനരധിവസിപ്പിക്കാത്തതിലും കളിക്കളമായി ഉപയോഗിച്ചുവരുന്ന പ്രിയദർശിനി നഗർ ഗ്രൗണ്ട് മറ്റ് സംരംഭങ്ങൾക്കായി സർക്കാർ ഏറ്റെടുക്കുന്നതിലും പ്രതിഷേധിച്ചാണ് സംരക്ഷണവലയം സൃഷ്ടിച്ചത്. നഗരസഭ പരിധിയിലെ വള്ളക്കടവ് ഉൾപ്പെടെയുള്ള ഏതാനും വാർഡുകളിൽ മാത്രം ൈഡ്രനേജ് സൗകര്യം ലഭ്യമാക്കാത്തതിലും നാട്ടുകാർ പ്രതിഷേധിച്ചു. സമിതി കൺവീനർ വള്ളക്കടവ് നിസാമിെൻറ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം വള്ളക്കടവ് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എ. സൈഫുദീൻ ഹാജി ഉദ്ഘാടനം ചെയ്തു. ഇ. സുധീർ, സമീർ മുസ്തഫ, ബിലാൽ അഹമ്മദ്, ആർ. സോണി, എസ്. മെഹ്ഷൂഖ്, അലീം കൈരളി, ഡോ. അൻവർ നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.