വേഷവും സംസ്​കാരവും സാമൂഹിക പ്രവർത്തനങ്ങൾക്ക് തടസ്സമാകരുത് -എം.ജി.എം

തിരുവനന്തപുരം: വേഷവും സംസ്കാരവും ഉന്നതമൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും സാമൂഹിക, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരി ക്കലും തടസ്സമാകരുതെന്നം കെ.എൻ.എം വനിതാ വിഭാഗമായ മുസ്ലിം ഗേൾസ് ആൻഡ് മൂവ്മ​െൻറ് (എം.ജി.എം) ജില്ല പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശന സ്വാതന്ത്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും മാനവികവും മൗലികവുമായ ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നത് ആപൽക്കരമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. കെ.എൻ.എം ജില്ല സെക്രട്ടറി അൽഅമീൻ ബീമാപള്ളി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം വെളിച്ചം ഖുർആൻ പരീക്ഷയിൽ ജില്ലയിൽനിന്നും ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് വിതരണം ആയിശാ ചെറുമുക്ക് നിർവഹിച്ചു. എം.ജി.എം ജില്ല പ്രസിഡൻഡ് ലൈലാ മുഹമ്മദ്കുഞ്ഞ് തിരുമല അധ്യക്ഷതവഹിച്ചു. ഷൈമ ബാലരാമപുരം, സമീറ കരമന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.