tc വെള്ളായണി കായലില്‍ കുളവാഴ നീക്കി ഇഷാ ഷര്‍വാണി

നേമം: ഹിന്ദി ചലച്ചിത്രതാരം ഇഷാ ഷര്‍വാണിയുടെ നേതൃത്വത്തിൽ വെള്ളായണി കായലിലെ കുളവാഴകള്‍ നീക്കി. ഇഷയുടെ ബന്ധുക് കളില്‍ ചിലര്‍ താമസിക്കുന്നത് വെള്ളായണി ഭാഗത്താണ്. അവിടെയെത്തിയപ്പോള്‍ കായലിൽ കുളവാഴ മൂടിക്കിടക്കുന്നത് കണ്ടാണ് ശുചീകരണത്തിന് ഇറങ്ങിയത്. ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചതിരിഞ്ഞ് രണ്ട് വരെയായിരുന്നു ശുചീകരണം. ഇവര്‍ക്കൊപ്പം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എന്‍.എസ്.എസ് വളൻറിയർമാരും അണിനിരന്നു. 30 ഓളം കുട്ടികളാണ് കുളവാഴ നീക്കല്‍ യജ്ഞത്തില്‍ പങ്കുചേര്‍ന്നത്. വെള്ളായണി ഊക്കോട് വേവിളഭാഗത്തെ ശുചീകരണയജ്ഞത്തില്‍ വിവിധ െറസിഡൻറ് അസോസിയേഷന്‍ പ്രവര്‍ത്തകരും നാട്ടുകാരും പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.