വെളിയം: പൂയപ്പള്ളി, കരീപ്ര,വെളിയം, ഉമ്മന്നൂർ മേഖലയിലെ തൊഴിലുറപ്പ് സ്ത്രീകൾ ചൂട് ശക്തമായതോടെ വിഷപ്പാമ്പുകളെ നേരിടേണ്ടിവരുന്നു. കരിഞ്ഞുണങ്ങിയ കാടുകളിൽനിന്ന് പാമ്പുകൾ പുറത്തേക്ക് വരുന്നതാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി. എല്ലാവരും ഭയപ്പാടോടുകൂടിയാണ് ജോലി ചെയ്യുന്നത്. ഈ മാസത്തിനിടെ നിരവധി വിഷപ്പാമ്പുകളെയാണ് തൊഴിലുറപ്പ് സ്ത്രീകൾ കണ്ടത്. കഴിഞ്ഞ വർഷം കരീപ്രയിലെ കടയ്ക്കോട് തൊഴിലുറപ്പ് സ്ത്രീക്ക് പാമ്പുകടിയേറ്റിരുന്നു. വെള്ളം കടന്നുചെന്നിട്ടില്ലാത്ത കനാൽ, ഉൾക്കാടുകൾ എന്നിവിടങ്ങൾ വൃത്തിയാക്കുന്ന സമയത്താണ് കൂടുതലും വിഷപ്പാമ്പുകളെ നേരിടേണ്ടിവരുന്നത്. തൊഴിലിനിടയിൽ പരിക്കേറ്റാൽ ഇവർക്ക് പ്രഥമശ്രുശൂഷ നൽകാനുള്ള സംവിധാനവും ഇല്ല. മാത്രമല്ല, പരിക്കേൽക്കുന്നവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യം തുച്ഛമാണെന്ന ആരോപണവും ശക്തമാണ്. ഈ തൊഴിലിൽ കൂടുതൽ സ്ത്രീകൾ പങ്കാളിയായത് പ്രദേശങ്ങളിലെ കശുവണ്ടിഫാക്ടറികൾ, പാറമടകൾ എന്നിവ പൂട്ടുകയും വേനലിൽ നിർമാണ മേഖല സ്തംഭനത്തിലായതുമാണ്. ഭാഗവത സപ്താഹ ജ്ഞാന യജ്ഞം അഞ്ചൽ: അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിെൻറ ഭാഗമായുള്ള ഭാഗവത സപ്താഹ ജ്ഞാനയജ്ഞം തുടങ്ങി. വളവനാട് വിമൽ വിജയ് ആണ് യജ്ഞാചാര്യൻ. മാർച്ച് രണ്ടിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.