കൊലപാതകം മക്കൾക്ക് നേരെ മുളകുപൊടി എറിഞ്ഞശേഷം കടയ്ക്കൽ: വീട്ടിനുള്ളിൽ കയറി മക്കൾക്ക് നേരെ മുളകുപൊടി എറിഞ്ഞ ശ േഷം വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. പാങ്ങലുകാട് ഗണപതിനട ചപ്പാത്തിൽ റാസി മൻസിലിൽ റംല (38) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ചപ്പാത്തിലെ വീട്ടിലായിരുന്നു സംഭവം. റംല മക്കൾക്കൊപ്പം വീട്ടിനുള്ളിലായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേരിലൊരാൾ വീട്ടിനുള്ളിൽ കയറി മുളകുപൊടി എറിഞ്ഞ ശേഷം റംലയെ അടിച്ചുവീഴ്ത്തുകയായിരുന്നെന്ന് പറയപ്പെടുന്നു. ശബ്ദം കേട്ട് അയൽവാസികളടക്കം ഓടിയെത്തുമ്പോഴേക്കും റംല രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇതിനിടെ കൃത്യം നിർവഹിച്ചയാൾ ബൈക്കിൽ രക്ഷപ്പെട്ടിരുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് തിരിച്ചറിയാനായി പ്രദേശത്തെ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിക്കുകയാണ്. റംല വർഷങ്ങളായി ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ്. മക്കൾ. റാസി, റിസ്വാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.