ഇടവകദിന സമ്മേളനം

ഓയൂർ: കൊട്ടറ ബഥേൽ മാർത്തോമ ഇടവകയുടെ 55ാമത് ഇടവകദിനം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച വൈകീട്ട് 6.30ന് ആദ്യകു ർബാനക്ക് ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് എപിസ്കോപ്പ നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ 8.30ന് കുർബാനക്ക് റവ. ജോർജ് സഖറിയ.പി നേതൃത്വം നൽകും. സപ്തതി, നവതി ആഘോഷിക്കുന്ന ഇടവകാംഗങ്ങളെ സമ്മേളനത്തിൽ ആദരിക്കും. കാർഷികവിളകൾ മോഷണം പോകുന്നതായി പരാതി ഓയൂർ: പാണയം, നെല്ലിപ്പറമ്പ്, ഏലാകളിൽ കാർഷിക വിളകൾ മോഷണം പോകുന്നത് പതിവാകുന്നു. രാത്രി ഏഴിനും 10നുമിടയിൽ ബൈക്കിലെത്തുന്ന സംഘങ്ങളാണ് മോഷണത്തിന് പിന്നിലെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് കർഷകർ രാത്രി കാലങ്ങളിൽ വിളകൾക്ക് കാവലിരിക്കുകയാണ്. നെല്ലിപ്പറമ്പ്, പാണയം ഏലാകളിൽ നിന്നും പലപ്പോഴും വാഴക്കുലകൾ ചേമ്പ്, ചേന, കപ്പ, പാവൽ, പയർ തുടങ്ങിയ പച്ചക്കറി വിഭവങ്ങൾ മോഷണം പോകാറുണ്ടെന്ന് കർഷകർ പറഞ്ഞു. 10 മുതൽ 15 കിലോവരെ തൂക്കമുള്ള വാഴക്കുലകളാണ് മോഷ്ടാക്കൾ കവർന്നിട്ടുള്ളത്. പകലും രാത്രിയിലും വയൽ വരമ്പുകളിൽ മദ്യപിക്കാനെത്തുന്ന സംഘങ്ങളാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും കർഷകർ പറഞ്ഞു. മോഷണം സംബന്ധിച്ച് പാണയം വലിയവീട്ടിൽ ശ്രീകുമാർ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. പഠനോത്സവം ഓയൂർ: കാഞ്ഞിരംപാറ, മാലയിൽ എൽ.പി.സ്കൂളിലെ പഠനോത്സവം ചൊവ്വാഴ്ച നടക്കുമെന്ന് പ്രഥമാധ്യാപകൻ പി.എസ്.മനോജ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.