കാർ നിയന്ത്രണംവിട്ട് പോസ്​റ്റിലിടിച്ച്​ മൂന്നുപേർക്ക് പരിക്ക്

വെളിയം: ഓടനാവട്ടം കനാലിന് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്നു പേർക്ക് പരിക്ക്. ഓടനാ വട്ടം ചാങ്ങോട്ട് ചരുവിള പുത്തൻവീട്ടിൽ വിത്സനും രണ്ട് ആൺ മക്കൾക്കുമാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.15 ഓടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് ഇയാൾ കാറിൽ അമിത വേഗത്തിൽ വരുന്നതിനിടെ വാഹനത്തി​െൻറ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന്, പോസ്റ്റിലും സമീപത്തെ വീടി​െൻറ മതിലിലും ഇടിച്ചശേഷം കാർ നിൽക്കുകയായിരുന്നു. 50 അടി താഴ്ചയുള്ള ഭാഗത്തായിരുന്നു അപകടമെങ്കിലും കാർ ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി. ജില്ലതല ഇൻറർ വൈ.എം.സി.എ ഷട്ടിൽ ടൂർണമ​െൻറ് കൊട്ടാരക്കര: വൈ.എം.സി.എ സബ് റീജ​െൻറ നേതൃത്വത്തിൽ ഇൻറർ വൈ.എം.സി.എ ജില്ലതല ഷട്ടിൽ ടൂർണമ​െൻറും ദേശീയ തലത്തിൽ വിജയികളായ കായിക താരങ്ങളെ ആദരിക്കലും ഞായറാഴ്ച അഞ്ചൽ വൈ.എം.സി.എ സ്പോർട്സ് കോംപ്ലക്സിൽ നടക്കും. ഉച്ചക്ക് 12ന് ദേശീയ നിർവാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.