മോഷ്​ടാവ് പിടിയിൽ

കൊല്ലം: നഗരത്തിലെ വിവിധഭാഗങ്ങളിൽ രാത്രികാലങ്ങളിൽ കറങ്ങിനടന്ന് മോഷണം നടത്തുന്നയാളെ ഈസ്റ്റ് പൊലീസ് പിടികൂ ടി. ഏരൂർ ആലഞ്ചേരി വാഴവിളവീട്ടിൽ എസ്. ഷാജിയെയാണ് (48) വടയാറ്റുകോട്ട ജങ്ഷന് സമീപത്തുനിന്ന് നൈറ്റ് പേട്രാളിങ്ങിനിടെ പൊലീസ് പിടികൂടിയത്. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ ജയകുമാർ ഡി, എ എസ്.ഐ ശശിധരൻപിള്ള, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രമോദ്, സിവിൽ പൊലീസ് ഓഫിസർ സുനിൽ എന്നിവർ ചേർന്നാണ്പ്രതിയെ പിടികൂടിയത്. ഇയാൾ മോഷണക്കേസുകളിൽ മുമ്പും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാഷ്യൂ കോര്‍പറേഷ​െൻറയും കാപക്‌സി​െൻറയും ഹെഡ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷ​െൻറയും കാപക്‌സി​െൻറയും മാസശമ്പള ജീവനക്കാരെ രണ്ട് തരക്കാരായി തിരിച്ച് റീട്ടെയിനിങ് അലവന്‍സ് നല്‍കുന്ന നടപടിയില്‍ പ്രതിഷേധിച്ച് കേരള കശുവണ്ടി സ്റ്റാഫ് കൗണ്‍സിൽ ‍(എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ ആസ്ഥാനമന്ദിരങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡൻറ് എ. ഫസലുദ്ദീന്‍ഹക്ക് അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ജി. ലാലു, എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം ഗോപുകൃഷ്ണന്‍, യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അയത്തില്‍ സോമന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.