സെക്ര​േട്ടറിയറ്റിന്​ മുന്നിലെ സമരപ്പന്തലുകൾ; പിന്നിൽ ഗൂഢസംഘം, സമരപ്പന്തലുകൾ അനുവദിക്കില്ലെന്ന്​ മേയർ

തിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നിൽ വർഷങ്ങളായി സ്ഥിരമായി സമരപ്പന്തലുകൾ കെട്ടി പാർക്കുന്നതിന് പിന്നി ൽ ഗൂഢസംഘങ്ങളെന്ന സംശയവും ശക്തം. കഴിഞ്ഞദിവസം അർധരാത്രിയാണ് സെക്രേട്ടറിയറ്റിന് മുന്നിൽ അനധികൃതമായി കെട്ടിയിരുന്ന സമരപ്പന്തലുകളെല്ലാം നഗരസഭ പൊലീസി​െൻറ സഹായത്തോടെ പൊളിച്ചുനീക്കിയത്. നടപ്പാത കൈയേറി കെട്ടിയ പന്തലുകളാണ് ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൊളിച്ചുമാറ്റിയത്. മുൻകൂട്ടി അറിയിക്കാതെ പെെട്ടന്നുള്ള നടപടിയായിരുന്നു അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. പന്തലുകള്‍ പൊളിച്ച് വസ്തുക്കള്‍ ലോറികളില്‍ കയറ്റി മാറ്റുകയും ചെയ്തു. ആറുലോഡ് വസ്തുക്കളാണ് പൊളിച്ച പന്തലുകളില്‍ നിന്ന് മാറ്റിയത്. ഇവയില്‍ മദ്യക്കുപ്പികള്‍ ഏറെയുണ്ടായിരുന്നു. മണ്ണെണ്ണ, പ്ലാസ്റ്റിക് മാലിന്യം എന്നിവയും കൂട്ടത്തിലുണ്ടായിരുന്നു. പന്തലുകള്‍ പലതും സെക്രേട്ടറിയറ്റിലെ ഗ്രില്ലിനോട് ചേര്‍ന്ന് വെല്‍ഡ് ചെയ്ത് നിര്‍മിച്ച നിലയിലായിരുന്നു. ഇവ പൊളിക്കാനും പ്രയാസമുണ്ടായി. ചില ഷെഡുകളില്‍ 50 ലേറെ പ്ലാസ്റ്റിക് കസേരകളുമുണ്ടായിരുന്നു. സെക്രേട്ടറിയറ്റിന് മുന്നിലെ മറ്റ് സമരക്കാര്‍ക്ക് ഇവിടെനിന്ന് കസേരകള്‍ വാടകയ്ക്ക് നല്‍കിയിരുന്നതായും അധികൃതർ ആരോപിക്കുന്നുണ്ട്. സെക്രേട്ടറിയറ്റിന് മുന്നിൽ സമരപ്പന്തലുകൾ കെട്ടിനൽകി വാടക ഇൗടാക്കുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന സൂചനയാണ് അധികൃതരിൽനിന്ന് ലഭിക്കുന്നത്. ദിവസം ആയിരക്കണക്കിന് രൂപ വാടക വാങ്ങിയാണ് പല സമരപ്പന്തലുകളും സെക്രേട്ടറിയറ്റിന് മുന്നിൽ കെട്ടിക്കൊടുക്കുന്നതെത്ര. അടുത്തിടെ സെക്രേട്ടറിയറ്റിന് മുന്നിൽ കെ.എസ്.ആർ.ടി.സി എംപാനൽ ജീവനക്കാർ ഫ്ലക്സുകൾ ഉപയോഗിച്ച് കെട്ടിയ പന്തൽ നശിപ്പിച്ചതിനുപിന്നിൽ ഇൗ സംഘമാണെന്ന ആരോപണവും ശക്തമാണ്. വർഷങ്ങളായി സെക്രേട്ടറിയറ്റിന് മുന്നിൽ സമരം നടത്തുന്നവരുമുണ്ട്. സഹോദര​െൻറ മരണം സി.ബി.െഎ അന്വേഷിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന ശ്രീജിത്തി​െൻറ പന്തലും പൊളിച്ചുമാറ്റപ്പെട്ടവയിൽ ഉൾപ്പെടും. ഇത് പൊളിച്ചുമാറ്റുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായതും. ചൊവ്വാഴ്ചയും ശ്രീജിത്ത് സെക്രേട്ടറിയറ്റിന് മുന്നിലുണ്ടായിരുന്നു. നഗരസഭയുടെ അനുമതിയില്ലാതെ സെക്രേട്ടറിയറ്റിന് മുന്നിൽ ഇനിമുതൽ സമരപ്പന്തലുകൾ അനുവദിക്കില്ലെന്ന് മേയർ വി.കെ. പ്രശാന്ത് വ്യക്തമാക്കി. നടപ്പാത കൈയേറി നിർമിച്ച അനധികൃത പന്തലുകളാണ് നീക്കിയത്. അതിന് മുൻകൂട്ടി നോട്ടീസ് നൽകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആൾത്തിരക്ക് കുറവായതിനാലാണ് രാത്രിയിൽ പന്തലുകൾ പൊളിച്ചുനീക്കിയതെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.