ആറ്റിങ്ങല്‍

: കേരള സര്‍ക്കാറി​െൻറ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സ െക്കന്‍ഡറി ആൻഡ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുവേണ്ടി നഗരസഭ ഹൈടെക് ആക്കി നിർമിച്ച് നൽകിയ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ഡോ. എ. സമ്പത്ത് എം.പി നിർവഹിച്ചു. പൂർവവിദ്യാർഥിയും സൂര്യ ഗ്രൂപ് ഓഫ് ബിസിനസി​െൻറ ഉടമയുമായ റിജു അദ്ദേഹത്തി​െൻറ പിതാവ് തേവര്‍തോപ്പില്‍ പി. മുകുന്ദ​െൻറ സ്മരണാർഥം മുന്‍ എം.പി വര്‍ക്കല രാധാകൃഷ്ണ​െൻറ പ്രാദേശിക വികസന ഫണ്ടില്‍ നിർമിച്ചിരുന്ന സ്‌കൂള്‍ ഓഡിറ്റോറിയം 21 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ചതി​െൻറ ഉദ്ഘാടനം െഡപ്യൂട്ടി സ്പീക്കര്‍ വി. ശശി നിർവഹിച്ചു. പൂർവ വിദ്യാർഥി സംഘടനയായ ഓർമയുടെ ഭാരവാഹികള്‍ നവീകരിച്ച് സമര്‍പ്പിച്ച ക്ലാസ്മുറികളുടെ ഉദ്ഘാടനം ബി. സത്യന്‍ എം.എല്‍.എ നിർവഹിച്ചു. നഗരസഭയുടെ കൗണ്‍സിലര്‍ ആയി 25 വര്‍ഷം തികച്ച നഗരസഭ ചെയര്‍മാന്‍ എം. പ്രദീപിനെ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡൻറും കൗണ്‍സിലറുമായ കെ.എസ്. സന്തോഷ്‌കുമാര്‍ സ്വാഗതമാശംസിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ്. രേഖ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സി. പ്രദീപ്, പ്രതിപക്ഷ നേതാവ് എം. അനില്‍കുമാര്‍, ഡി.ഇ.ഒ വി. രാധാകൃഷ്ണൻ, പ്രിന്‍സിപ്പൽ എച്ച്.എസ്.എസ് ജി. രജിത്കുമാര്‍, പ്രിന്‍സിപ്പൽ വി.എച്ച്.എസ്.എസ് എ. ഹസീന, ഹെഡ്മാസ്റ്റര്‍ എസ്. മുരളീധരന്‍, ഓർമ ഭാരവാഹികളായ എ. ബാസിത്, ഓമനരാജു, വി.പി. അരുണ്‍, വി. ഷാജി, നഗരസഭ കൗണ്‍സിലര്‍മാര്‍, സ്‌കൂള്‍ അധ്യാപക വിദ്യാർഥികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.