കുളത്തൂപ്പുഴ: മാസങ്ങള്‍ നിരവധി കഴിഞ്ഞിട്ടും അമ്പലക്കടവ് പാലത്തിെൻറ തകര്‍ന്ന സംരക്ഷണ ഭിത്തി പുനര്‍നിർമിക് കാനായില്ല. കുളത്തൂപ്പുഴ പഞ്ചായത്തിെൻറ കിഴക്കന്‍ പ്രദേശങ്ങളായ ആറ്റിനു കിഴക്കേക്കര, ഡീെസൻറ്മുക്ക്, അമ്പതേക്കര്‍, ആമക്കുളം, ചെമ്പനഴികം തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും വില്ലുമല, രണ്ടാംമൈല്‍, പെരുവഴിക്കാല, കുളമ്പി, വട്ടക്കരിക്കം തുടങ്ങിയ ആദിവാസി കോളനികളില്‍നിന്നും തോട്ടം മേഖലയായ കല്ലാര്‍, അമ്പനാട് എന്നിവിടങ്ങളില്‍നിന്നുമുള്ള ജനങ്ങള്‍ക്ക് കുളത്തൂപ്പുഴ ടൗണിൽ എത്തുന്നതിനുള്ള പ്രധാന യാത്രാമാർഗമാണ് ശാസ്താ ക്ഷേത്രത്തിനു മുന്നിലുള്ള അമ്പലക്കടവ് പാലം. കിഴക്കന്‍ വനമേഖലയെ തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന പാലത്തിെൻറ പടിഞ്ഞാറുഭാഗത്ത് ഇരുവശത്തുമുള്ള സംരക്ഷണ ഭിത്തികള്‍ വാഹനങ്ങളിടിച്ച് തകര്‍ന്നിട്ട് മാസങ്ങളായി. പാലം ഉദ്ഘാടനത്തിെൻറ ശിലാഫലകമടക്കം ഇടിച്ചു തകർന്നു. ഇടിഞ്ഞുവീണ കല്ലുകള്‍ വീണ്ടും അടുക്കിവെെച്ചങ്കിലും സംരക്ഷണ ഭിത്തി സുരക്ഷിതമാക്കാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ തയാറായിട്ടില്ല. ഇതിനിടെ കഴിഞ്ഞ തവണ പാലത്തിെൻറ കൈവരികള്‍ സിമൻറ് പൂശി പെയിൻറ് ചെയ്തപ്പോള്‍ പോലും സംരക്ഷണ ഭിത്തി പുനര്‍നിർമിച്ച് യാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ തയാറായില്ല. തിരക്കേറുന്ന വിഷു ഉത്സവങ്ങള്‍ക്കും ശബരിമല സീസണിനും മുന്നോടിയായി നാട്ടുകാര്‍ ഇടപെട്ട് കമ്പും മുളയും ഉപയോഗിച്ച് താൽക്കാലികമായി സുരക്ഷ ഒരുക്കുകയായിരുന്നു. ഇപ്പോഴും ഇതുതന്നെയാണ് അവസ്ഥ. ഇതിനിടെ 2016 ജൂലൈയില്‍ സംസ്ഥാന ബജറ്റില്‍ കുളത്തൂപ്പുഴ അമ്പലക്കടവില്‍ സമാന്തരമായി പുതിയ പാലം നിർമിക്കുന്നതിന് 10 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിക്കുകയും അതിെൻറ നടപടികള്‍ മണ്ണ് പരിശോധനയില്‍ നടത്തുകയും ചെയ്തു. മൂന്നു വര്‍ഷമാകാറായിട്ടും തുടര്‍നടപടികള്‍ ഫയലിലുറങ്ങുകയാണ്. പുതിയ പാലത്തിെൻറ പ്രഖ്യാപനം വന്നതോടെ നിലവിലുള്ള പാലത്തിെൻറ സംരക്ഷണവും അറ്റകുറ്റപ്പണികളും അധികൃതരും ഉപേക്ഷിച്ചനിലയിലാണ്. പാലത്തിെൻറ തൂണുകളില്‍ വളരുന്ന ആല്‍മരങ്ങള്‍ വെട്ടിമാറ്റുന്നതിനു പോലും പദ്ധതി തയാറാക്കണമെന്നും സര്‍ക്കാറിെൻറ അനുമതി വാങ്ങണമെന്നും പറയുന്ന പൊതുമരാമത്ത് അധികൃതര്‍ക്ക് നിലവിലുള്ള പാലം സംരക്ഷിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന ഭാവമാണ്. എം.എല്‍.എ ഫണ്ടില്‍നിന്നും 10 കോടി രൂപ അനുവദിച്ച് കുളത്തൂപ്പുഴ അമ്പലക്കടവ് പാലത്തിെൻറ പടിഞ്ഞാറേ അറ്റം മുതല്‍ തെന്മല വരെയുള്ള 10 കിലോമീറ്റര്‍ ദൂരം ഉന്നത നിലവാരത്തില്‍ ടാറിങ് ചെയ്യുന്ന ജോലി നടക്കുകയാണ്. ഇതില്‍ റോഡുവക്കിലുള്ള സംരക്ഷണ ഭിത്തികളുടെ നിർമാണവും ഉള്‍പ്പെടുന്നുണ്ടെങ്കിലും വിദേശ സഞ്ചാരികളും അയ്യപ്പ ഭക്തരും പ്രദേശവാസികളുമടക്കം നൂറുകണക്കിനു പേര്‍ കടന്നുപോകുന്ന അമ്പലക്കടവ് പാലത്തിെൻറ സംരക്ഷണ ഭിത്തി നിർമാണം മാത്രം ഉള്‍പ്പെടുന്നില്ല. 10 കോടിയുടെ റോഡ് നിർമാണത്തിനു പദ്ധതി തയാറാക്കിയ പൊതുമരാമത്ത് അധികൃതരോ ബന്ധപ്പെട്ടവരോ പൊതുജനങ്ങളുടെ സുരക്ഷാ പ്രശ്നം കണ്ടില്ലെന്നുള്ളതിന് പിന്നില്‍ തുക െചലവഴിക്കാന്‍ വേണ്ടി മാത്രം പദ്ധതികള്‍ തയാറാക്കുന്ന ഉദ്യോഗസ്ഥരുടെ 'ആത്മാര്‍ഥത'ആണെന്ന ആരോപണം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.