വാർഷികവും അവാർഡ് വിതരണവും

പത്തനാപുരം: പിറവന്തൂർ ഗുരുദേവ ഹൈസ്കൂളി​െൻറ 55ാമത് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിത രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ. നജീബ് ഖാൻ അധ്യക്ഷതവഹിച്ചു. മൗണ്ട് താബോർ െട്രയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ.സാം വി.ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 15 വിദ്യാർഥികൾക്ക് സ്കൂൾ മാനേജർ വി.വി. ഉല്ലാസ് രാജ് അവാർഡുകൾ വിതരണം ചെയ്തു. എസ്.ആർ.ജി കൺവീനർ സ്മിതാരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ലൗലി തോമസ്, വൈ. ഷെബി, സീനതമ്പി, എൽ. രമാദേവി, കെ. ദീപ, എസ്. ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. ഗുണ്ടാസംഘം വീട് കയറി ആക്രമിച്ചതായി പരാതി പത്തനാപുരം: ഗുണ്ടാസംഘം വീട് കയറി ആക്രമിച്ചതായി പരാതി. പിറവന്തൂർ പഞ്ചായത്തിലെ ചാച്ചിപ്പുന്ന പൊരുന്തക്കുഴി രാധികാ ഭവനിൽ ബാഹുലേയ​െൻറ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. സംഘം ചേര്‍ന്നെത്തിയവര്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. സാധനങ്ങൾ വലിച്ചെറിയുകയും കുടിവെള്ള പൈപ്പ് അടക്കമുള്ളവ നശിപ്പിക്കുകയും ചെയ്തു. വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി പരാതിയുണ്ട്. എട്ടു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. വീടിനോട് ചേർന്ന പുരയിടത്തില്‍ പേരിൽ അയൽവാസിയുമായി അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നതായി പറയുന്നു. ബാഹുലേയ​െൻറ ഭാര്യ രാധാമണിക്കും മക്കളായ ഹരിലാൽ, രാധിക എന്നിവർക്ക് മർദനമേറ്റിട്ടുണ്ട്. ഇവരെ പുനലൂർ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനാപുരം പൊലീസ് കേസന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.