തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോർപറേഷന്‍ പ്രളയബാധിതരായ വനിത സംരംഭകര്‍ക്ക് വായ്പ നല്‍കുന്ന ന്യൂ സ്വര്‍ണിമ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലെ പിന്നാക്ക സമുദായാംഗങ്ങളായ സംരംഭകരില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് അറ്റകുറ്റപ്പണിക്കും അവശ്യ അടുക്കള/ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റുമായാണ് വായ്പ അനുവദിക്കുന്നത്. പരമാവധി ഒരു ലക്ഷം രൂപ മൂന്ന് ശതമാനം പലിശ നിരക്കില്‍ 150 പേര്‍ക്ക് നല്‍കുന്നതാണ് ന്യൂ സ്വര്‍ണിമ പദ്ധതി. വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സൻ കെ.എസ്. സലീഖ, മാനേജിങ് ഡയറക്ടര്‍ ബിന്ദു വി.സി. എന്നിവര്‍ പങ്കെടുത്തു. photos: New Swarnima 1.jpg New Swarnima.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.