മെഡിക്കൽ കോളജിൽ കാൽ മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയോടൊപ്പം കൃത്രിമക്കാലും ​െവച്ചുപിടിപ്പിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കാൽ മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയോടൊപ്പം കൃത്രിമക്കാലും െവച്ചുപിടിപ്പിച്ച ു. മത്സ്യത്തൊഴിലാളിയായ വിഴിഞ്ഞം കോട്ടപ്പുറം ശാലിനി നിവാസില്‍ സേസയ്യനെയാണ് (50) തിരുവനന്തപുരം മെഡിക്കൽ കോളജിൽ അത്യപൂർവമായ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി ശസ്ത്രക്രിയാസമയത്ത് തന്നെ കൃത്രിമക്കാല്‍ െവച്ചുപിടിപ്പിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ഈ രംഗത്ത് പുതിയ ചരിത്രം രചിച്ചു. ഇമ്മീഡിയറ്റ് പോസ്റ്റ് ഓപറേറ്റിവ് ഫിറ്റ്മ​െൻറ് ഓഫ് പ്രോസ്തെസിസ് എന്ന ചികിത്സാരീതി മെഡിക്കല്‍ കോളജില്‍ ആദ്യമായി വിജയകരമായി നടപ്പാക്കുകയായിരുന്നു. മുട്ടിന് താഴെ െവച്ച് കാല്‍ മുറിച്ചുമാറ്റിയ ശേഷം രോഗിയുടെ ശരീരഭാരം മുറിവുള്ള ഭാഗത്ത് കേന്ദ്രീകരിക്കാതെ 60 ശതമാനം മുട്ടിലും 40 ശതമാനം തുടഭാഗത്തേക്കും വീതിച്ചു നല്‍കുന്ന തരത്തില്‍ കൃത്രിമക്കാല്‍ െവച്ചുപിടിപ്പിക്കുന്ന സംവിധാനമാണിത്. ശസ്ത്രക്രിയയുടെ രണ്ടാം ദിവസം രോഗി എഴുന്നേറ്റ് നില്‍ക്കുകയും അഞ്ചാം ദിവസം മുതല്‍ നടന്നുതുടങ്ങുകയും ചെയ്തു. സാധാരണ നിലക്ക് കൃത്രിമക്കാല്‍ െവച്ചു പിടിപ്പിക്കണമെങ്കില്‍ മുറിവുണങ്ങുന്നതുള്‍പ്പെടെ കുറഞ്ഞത് രണ്ട് മാസമെങ്കിലും വേണ്ടിവരും. ചിത്രം: sesayyan ശസ്ത്രക്രിയാ സമയത്ത് െവച്ചുപിടിപ്പിച്ച കൃത്രിമക്കാലുമായി സേസയ്യന്‍ ആശുപത്രി വളപ്പില്‍ നടക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.