രവികിരൺ ഇന്ന് സംഗീതകോളജിലെത്തും

തിരുവനന്തപുരം: വിഖ്യാത സംഗീതജ്ഞനും ഇന്ത്യൻ സംഗീതത്തിലെ മൊസാർട്ട് എന്നറിയപ്പെടുന്ന പ്രതിഭയുമായ ചിത്രവീണ രവികിരൺ ചൊവ്വാഴ്ച സ്വാതിതിരുനാൾ സംഗീത കോളജിലെത്തും. പുതിയ തലമുറക്ക് ലോകത്തിലെ സംഗീത പ്രതിഭകളുമായി സംവദിക്കാൻ അവസരം ഉണ്ടാക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കോളജ് പ്രിൻസിപ്പൽ ഹരികൃഷ്ണൻ പറഞ്ഞു. മോഹിനി എന്ന രാഗം സംഗീതലോകത്തിന് സംഭാവന നൽകിയ രവികിരൺ 38ാം വയസ്സിൽ സംഗീത നാടക അക്കാദമി അവാർഡ് നേടിയിരുന്നു. സ്ലോവേനിയാ, സ്ലോവാക്യ, ക്രൊയേഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ കർണാടക സംഗീതം പരിചയപ്പെടുത്തിയത് രവികിരണാണ്. 2016ൽ 16 മണിക്കൂർ കൊണ്ട് തിരുക്കുറളിലെ 1330 ശ്ലോകങ്ങൾക്കും സംഗീതം നൽകി രവികിരൺ ചരിത്രം സൃഷ്ടിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.