സെക്ര​േട്ടറിയറ്റിന്​ മുന്നിലെ സമരപ്പന്തലുകൾ അർദ്ധരാത്രിയിൽ പൊളിച്ചുനീക്കി ശ്രീജിത്തി​െൻറ പന്തൽ പൊളിക്കുന്നതിനെ ചൊല്ലി തർക്കം

സെക്രേട്ടറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ അർദ്ധരാത്രിയിൽ പൊളിച്ചുനീക്കി ശ്രീജിത്തി​െൻറ പന്തൽ പൊളിക്കുന ്നതിനെ ചൊല്ലി തർക്കം തിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ അർധരാത്രിയോടെ അധികൃതർ ഇടപെട്ട് പൊളിച്ചുനീക്കി. കെ.എസ്.ആർ.ടി.സി എം. പാനൽ ജീവനക്കാർ ഉൾപ്പെടെ സെക്രേട്ടറിയറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന സമരപ്പന്തലുകളാണ് പൊലീസി​െൻറ സഹായത്തോടെ നഗരസഭാധികൃതർ രാത്രി 12 മണിയോടെ പൊളിച്ചുനീക്കിയത്. എന്നാൽ, സഹാദര​െൻറ കസ്റ്റഡി മരണത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തി​െൻറ പന്തൽ പൊളിച്ചുനീക്കുന്നത് തർക്കത്തിന് കാരണമായി. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചാണ് സമരപ്പന്തലുകൾ പൊളിക്കുന്നതെന്നാണ് നഗരസഭാധികൃതരുടെ വിശദീകരണം. എന്നാൽ, വിശദീകരണം തൃപ്തികരമല്ലെന്നും ചില സമരപ്പന്തലുകൾ പൊളിച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്നും ആരോപണമുണ്ട്. ആളുകളില്ലാത്ത സമരപ്പന്തലുകളാണ് നീക്കം ചെയ്തതെന്നാണ് വിശദീകരണമെങ്കിലും വൻ പൊലീസ് സന്നാഹാത്തി​െൻറ അകമ്പടിയോടെ എസ്കവേറ്റർ ഉൾപ്പെടെ സംവിധാനങ്ങൾ ഉപയോഗിച്ച് മുഴുവൻ സമരപ്പന്തലുകളും പൊളിക്കുകയായിരുന്നുവെന്ന് വ്യക്തം. സെക്രേട്ടറിയറ്റിന് മുന്നിൽ കുടിൽകെട്ടി സമരം നടത്തരുതെന്ന് മുമ്പ് തന്നെ സർക്കാർ ഉത്തരവുണ്ട്. എന്നാൽ, അത് ലംഘിച്ച് നിരവധി സമരപ്പന്തലുകളാണ് തുടരുന്നത്. മുമ്പ് ആദിവാസി സമരവുമായി ബന്ധപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ കുടിൽകെട്ടി സമരം നടന്നപ്പോൾ പൊലീസി​െൻറ ഇടപെടലിലൂടെ അവ പൊളിച്ചുനീക്കിയിരുന്നു. കെ.എസ്.ആർ.ടി.സി എം. പാനൽ ജീവനക്കാർ ഉൾപ്പെടെ സമരം നടത്തിവരുന്ന പന്തലുകൾ പൊളിച്ചുനീക്കപ്പെട്ടവയിൽപ്പെടും. എന്നാൽ, സഹോദരൻ ശ്രീനിജി​െൻറ കസ്റ്റഡി മരണം സി.ബി.െഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തി​െൻറ പന്തൽ പൊളിക്കാനുള്ള നീക്കം തർക്കത്തിന് കാരണമായി. ഇതു ചോദ്യംചെയ്യാൻ ശ്രമിച്ചയാളെ പൊലീസ് കൈയേറ്റം ചെയ്യാനും ശ്രമിച്ചു. രാത്രിയും ഇയുസംബന്ധിച്ച തർക്കം തുടരുകയാണ്. കേൻറാൺമ​െൻറ് സി.െഎയുടെ മേൽനോട്ടത്തിൽ വൻ പൊലീസ് സംഘമായിരുന്നു പന്തലുകൾ പൊളിച്ചുനീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.