തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ തെരഞ്ഞെടുത്ത സർക്കാർ ആശുപത്രികളിലെ ഇൻപേഷ്യൻറ് വിഭാഗത്തിലെ രോഗികൾക്ക് സൗ ജന്യമായി ഉച്ചഭക്ഷണം ലഭ്യമാക്കുന്ന വിശപ്പുരഹിത നഗരം പദ്ധതിയുടെ കോർപറേഷൻതല ഉദ്ഘാടനം തൈക്കാട് ആശുപത്രിയിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ നിർവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ബജറ്റ് പ്രഖ്യാപിച്ച പദ്ധതിയാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്തത്. തൈക്കാട് ഡബ്ല്യു.സി ആശുപത്രി, ഫോർട്ട് ഗവ. ആശുപത്രി, നേമം ശാന്തിവിള ഗവ. ആശുപത്രി, വലിയതുറ ഗവ. ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ഉദ്ഘാടന യോഗശേഷം രോഗികൾക്കുള്ള ഭക്ഷണ വിതരണം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡയറ്റീഷ്യൻ തയാറാക്കിയ ചാർട്ട് പ്രകാരമുള്ള പോഷകാഹാരം കുടുംബശ്രീ യൂനിറ്റാണ് തയാറാക്കി നൽകുന്നത്. ആഴ്ചയിൽ മൂന്നുദിവസം നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഉച്ചഭക്ഷണം നാല് ആശുപത്രികളിലായി പ്രതിദിനം നാനൂറ്റി അമ്പതോളം പേർക്ക് നൽകും. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ എസ്. പുഷ്പലത, ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, വാർഡ് കൗൺസിലർ വിദ്യാ മോഹൻ, ഡബ്ല്യു ആൻഡ് സി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് സതീഷ്കുമാർ, േപ്രാജക്ട് ഇംപ്ലിമെൻറിങ് ഓഫിസർ എസ്. പ്രകാശ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.