തിരുവനന്തപുരം: നഗരത്തിലെ വീടുകളിൽ മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവിനെ സിറ്റി ഷാഡോ പൊലീസും മ്യൂസിയം പൊലീസും ചേർന്ന് പിടികൂടി. തിരുവനന്തപുരം പട്ടം സ്വദേശി ബാഹുലേയൻ (52) ആണ് പിടിയിലായത്. തിരുവനന്തപുരം നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 30 വർഷത്തിലധികമായി ഇരുന്നൂറോളം വീടുകളുടെ കവർച്ച കേസുകളിലെ പ്രതിയാണ് ബാഹുലേയൻ. വീടുകളിലെ ജനൽ കമ്പികൾ മുറിച്ചും വളച്ചും അകത്ത് കയറുന്ന ബാഹുലേയൻ പ്രധാനമായും തിരുവനന്തപുത്തും പരിസര പ്രദേശങ്ങളിലുമാണ് മോഷണം നടത്തുന്നത്. കവർച്ചകൾക്ക് ശേഷം തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നതാണ് ഇയാളുടെ രീതി. 2018 നവംബറിൽ ജയിൽ മോചിതനായ ഇയാൾ വെള്ളയമ്പലം കനക നഗറിലെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസ്, കനകനഗറിലെ മറ്റൊരു വീട്ടിൽനിന്ന് പണമടങ്ങിയ പേഴ്സ് മോഷ്ടിച്ച കേസ്, പി.എം.ജി പുഷ്പ നഗറിലെ വീട്ടിൽനിന്ന് സ്വർണമാലയും പണവും കവർന്ന കേസ്, പ്ലാമൂട്ടിലെ വീട്ടിൽനിന്നും വിലകൂടിയ തുണിത്തരങ്ങളും സ്േപ്രകളും മോഷ്ടിച്ച കേസ്, പട്ടം ചാലക്കുഴിയിലെ ഡോക്ടറുടെ വീട്ടിൽനിന്നും ലാപ്ടോപ്പും പണവും സ്േപ്രയും കവർന്ന കേസും ഉള്ളതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം സിറ്റി പൊലിസ് കമീഷണർ കെ. സുരേന്ദ്രെൻറ 'ഓപറേഷൻ കോബ്ര'യുടെ ഭാഗമായി രൂപവത്കരിച്ച പ്രേത്യക ഷാഡോ ടീം ആണ് ബാഹുലേയനെ വലയിലാക്കിയത്. കൺേട്രാൾ റൂം എ.സി ശിവസുതൻ പിള്ളയുടെ മേൽനോട്ടത്തിൽ മ്യൂസിയം സി.ഐ പ്രശാന്ത്, ഷാഡോ എസ്.ഐ സുനിൽലാൽ, ഷാഡോ എ.എസ്.ഐ ലഞ്ചു ലാൽ, ഷാഡോ ടീം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.